കേരളം

അഭിമന്യു വധം: തലശ്ശേരിയില്‍ പിടിയിലായത് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകന്‍; സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസിലെ പ്രതി

സമകാലിക മലയാളം ഡെസ്ക്

തലശ്ശേരി: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തലശ്ശേരിയില്‍ നിന്ന് പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഷാനവാസ് കൊലപാതകം ഉള്‍പ്പെടെ ഏഴു കേസിലെ പ്രതി. സിപിഎം പ്രവര്‍ത്തകനായിരുന്ന മട്ടന്നൂര്‍ ഉരുവച്ചാലില്‍ സജീവിനെ കൊലപ്പെടുത്തിയതില്‍ പ്രധാന പ്രതിയാണ് ഇയാള്‍. ബസ്സില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് സജീവിനെ ഷാനവാസും സംഘവും 2008ല്‍ കുത്തിക്കൊന്നത്. 

പോപ്പുലര്‍ ഫ്രണ്ടിന്റെ തലശ്ശേരിയിലെ പ്രധാന ആയുധപരിശീലകന്‍ കൂടിയാണ് ഷാനവാസ്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ഷാനവാസ് ഉള്‍പ്പെടെയുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബലിപെരുന്നാളിന് അറവിനായി കൊണ്ടുവന്ന കന്നുകാലിയെ ആര്‍എസ്എസുകാര്‍ അഴിച്ചുവിട്ടതിന് പിന്നാലെ സൈദാര്‍പള്ളിയില്‍ നടന്ന സംഘര്‍ഷത്തൈ തുടര്‍ന്നായിരുന്നു അറസ്റ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്