കേരളം

നിപ: കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തര്‍പ്രദേശില്‍ ആദരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിന്റെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തര്‍പ്രദേശില്‍ ആദരം. യു.പിയില്‍ നടക്കുന്ന എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്‍ ദേശീയ സമ്മേളനത്തില്‍ വച്ച് ഈ മാസം 21ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ആദരവ് ഏറ്റുവാങ്ങും. 

മികച്ച നേതൃത്വം, ആത്മാര്‍ഥസേവനം, ദീര്‍ഘവീക്ഷണം എന്നിവയില്ലാതെ നിപാ വൈറസ് ദുരന്തത്തെ മറികടക്കാനാകില്ല. ലോകം ആകാംക്ഷയോടെ വീക്ഷിച്ചതാണ് കേരളത്തിന്റെ നിപ പ്രതിരോധം. മാതൃകാപരമായ ഈ പ്രവൃത്തി മനസ്സിലാക്കാന്‍ രാജ്യത്തുള്ള എല്ലാവര്‍ക്കും താല്‍പ്പര്യമുണ്ടെന്നും എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്‍ ഭാരവാഹി പ്രൊഫ. പ്രവീണ്‍ അഗര്‍വാള്‍, സംഘാടക സമിതി സെക്രട്ടറി ഡോ. എസ് കെ ശുക്ല എന്നിവര്‍ ആരോഗ്യമന്ത്രിക്കയച്ച ക്ഷണക്കത്തില്‍ പറയുന്നു.

എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ ഇന്ത്യയിലെ ഏക പ്രൊഫഷണല്‍ കോണ്‍ഫറന്‍സായ ഇ.എം ഇന്ത്യ 2018 ആണ് 21, 22 തീയതികളിലായി യു.പിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ബനാറസ് ഹിന്ദു സര്‍വകലാശാല എന്നിവിടങ്ങളില്‍ നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങ്, കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം