കേരളം

ബുദ്ധന്റെ ലോക്കറ്റുള്ള മാല ധരിച്ചു, ഭീഷണിയുമായി പോപ്പുലര്‍ ഫ്രണ്ട്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ബുദ്ധന്റെ ലോക്കറ്റുള്ള മാല ധരിച്ചതിന്റെ പേരില്‍ യുവാവിന് പോപ്പുലര്‍ ഫ്രണ്ട് ഭീഷണി. തിരൂരങ്ങാടി കരുവാങ്കല്ല് ആരിക്കാട്ടുവീട്ടില്‍ മന്‍സൂറിനാണ് ഭീഷണി. 

മാലധരിച്ചതിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ തന്റെ ഫോട്ടോയോടൊപ്പം ശബ്ദസന്ദേശവും കൂടി വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ച് ഭീഷണി മുഴക്കുന്നതായി മന്‍സൂര്‍ പൊലിസില്‍ പരാതി നല്‍കി.മ്യാന്‍മറില്‍ മുസ്ലീങ്ങളെ കുട്ടക്കൊല ചെയ്ത ബുദ്ധിസ്റ്റാണിവന്‍. ബുദ്ധമതമാണ് ഏറ്റവും നല്ല മതമെന്ന് പ്രചരിപ്പിക്കുന്ന ഇവനെ കൈകാര്യം ചെയ്യണം. ചേകന്നൂര്‍ മൗലവിയുടെ ശല്യം അറിവുള്ളതാണല്ലോ. അത് ഒഴിവാക്കിയത് എങ്ങനെയാണെന്നറിയാമല്ലോ.താനൂര്‍ പാപ്പയുടെ അനുഭവം ഇവനും ഉണ്ടായേക്കാം എന്നിങ്ങനെയാണ് ഭീഷണി

മതസ്പര്‍ധ വളര്‍ത്തുന്ന ഈ സന്ദേശം പ്രചരിച്ചതോടെ യാത്രക്കിടയില്‍ പലയിടത്തും മന്‍സൂറിനെ തടഞ്ഞിട്ട് ചോദ്യം ചെയ്തതിന് പിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്