കേരളം

സഹോദരന് 5 കോടി, പീഡനത്തിനിരയായ കന്യാസ്ത്രീക്ക് മദര്‍ ജനറല്‍ പദവി; ഓഫറുമായി ഫ്രാങ്കോ മുളയ്ക്കലിന്റെ സഹോദരന്‍ രംഗത്ത്

സമകാലിക മലയാളം ഡെസ്ക്


കോട്ടയം: ജലന്ധര്‍ രുപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കേസ് ഒതുക്കിത്തീര്‍ക്കാന്‍ വാഗ്ദാനങ്ങളുമായി ബിഷപ്പിന്റെ സഹോദരന്‍ രംഗത്ത്. കന്യാസ്ത്രീയുടെ സഹോദരന് അഞ്ചുകോടി രൂപയും കന്യാസ്ത്രിയ്ക്ക് മദര്‍ ജനറല്‍ പദവിയും വാഗ്ദാനം ചെയ്താണ് ബിഷപ്പിന്റെ സഹോദരന്‍ രംഗത്തെത്തിയത്.

കേസ് പിന്‍വലിച്ചാല്‍ കന്യാസ്ത്രീയുടെ സഹോദരന് അഞ്ച് കോടി രൂപ നല്‍കാമെന്നും കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവിയിലേക്ക് ഉയര്‍ത്താമെന്നുമാണ് വാഗ്ദാനം. കഴിഞ്ഞ 13നാണ് കന്യാസ്ത്രീയുടെ സഹോദരന്‍ നെല്ല് വില്‍ക്കുന്ന കാലടിയിലെ മില്ലുടമ മധ്യസ്ഥ ചര്‍ച്ചയ്ക്ക് വന്നത്.

2014 മെയ് മാസം എറണാകുളത്ത് ചടങ്ങില്‍ പങ്കെടുക്കാനത്തിയ ബിഷപ്പ് താമസത്തിനായി ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചതെന്നും തുടര്‍ന്ന് പല തവണ തന്നെ ബലാത്സംഗം ചെയ്‌തെന്നുമാണ് കന്യാസ്ത്രീയുടെ പരാതി. രണ്ടുവര്‍ഷത്തിനിടെ 13 തവണയിതാവര്‍ത്തിച്ചതായും കന്യാസ്ത്രീ പറഞ്ഞിരുന്നു.

ജലന്ധര്‍ ബിഷപ്പിനെ സ്ഥാനത്ത് നിന്നു മാറ്റണമെന്നും അന്വേഷണത്തെ സ്വതന്ത്രമായി നേരിടണമെന്നും ആവശ്യപ്പെട്ട് നിരവധി വിശ്വാസികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍