കേരളം

പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം: ഇടുക്കി സ്വദേശികളായ അഞ്ചുപേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. കാറും ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ഇടുക്കി ഏലപ്പാറ സ്വദേശികളാണ് മരിച്ചത്. ആന്ധ്രയില്‍ നിന്നുളള അയ്യപ്പഭക്തന്മാര്‍ സഞ്ചരിച്ചിരുന്ന ബസുമായിട്ടാണ് കൂട്ടിയിടിച്ചത്. 

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന ഏഴുപേരില്‍ അഞ്ചുപേരും മരിച്ചു. പരിക്കേറ്റ രണ്ട് പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജെറിന്‍ (20), ഉണ്ണി (20), വിജയ്, കിരണ്‍(21), ജനീഷ്(22) എന്നിവരാണ് മരിച്ചത്. ജിബിന്‍, സുജിത്ത് എന്നിവര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. സുജിത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൂര്‍ണ്ണമായും ബസിനുള്ളിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു കാര്‍. ശക്തമായ മഴയെതുടര്‍ന്ന് കാഴ്ചമറഞ്ഞതോ ഡ്രൈവറുടെ ശ്രദ്ധതെറ്റിയതോ ആവാം അപകടകാരണമെന്നാണ് പ്രഥമിക നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍