കേരളം

മഴയുടെ മറവില്‍ വിവാഹസംഘത്തിന് നേരെ അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം: പൊലീസ് കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കനത്ത മഴ മൂലം റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ ആഘോഷം നടത്തുന്നവര്‍ സ്ത്രീകളെയുള്‍പ്പെടെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. വിവാഹ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് ആള്‍ക്കൂട്ട ആക്രമണം നടത്തിയത്. 

വരനും വധുവും വധുവിന്റെ അമ്മയും വരന്റെ സുഹൃത്തും ഉള്‍പ്പെട്ട സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കാറിന്റെ ഡാഷ്‌ക്യാമില്‍ പതിഞ്ഞിരുന്നു. ഇത് സമൂഹമാദ്ധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസ് നടപടി. വീഡിയോയില്‍ നിന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പാലാ പൊലീസ് വ്യക്തമാക്കി.

ജൂലൈ 16നായിരുന്നു കേസിന് ആസ്പദമായ സംഭവം. കോട്ടയത്ത് കാഞ്ഞിരപ്പള്ളിയില്‍ നിന്നും വിവാഹം കഴിഞ്ഞു തൃശൂര്‍ക്ക് മടങ്ങുകയായിരുന്ന കാറിനു നേരെ ഒരു സംഘം ആള്‍ക്കാര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ കളിച്ചു കൊണ്ടിരിക്കുന്നവര്‍ വാഹനം തടഞ്ഞു നിര്‍ത്തി ബോണറ്റില്‍ ശക്തമായി അടിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. വാഹനത്തിലേയ്ക്ക് വെള്ളം കോരി ഒഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍