കേരളം

വഴിയെപോകുന്നവരെ തെറിവിളിച്ചും തലവഴി വെള്ളം കൊരി ഒഴിച്ചും മഴ ആഘോഷം; വെള്ളക്കെട്ടിലൂടെ പോയ കാറിന് നേരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം; വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്ത് മഴ ശക്തമായതോടെ പല സ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. പുഴകളും തോടുകളും നിറഞ്ഞ് കവിഞ്ഞതോടെ റോഡുകളില്‍ വെള്ളം കയറി. ഇത് ആഘോഷിക്കാന്‍ റോഡില്‍ ഇറങ്ങിയ നാട്ടുകാരില്‍ നിന്ന് ഒരു കുടുംബത്തിനുണ്ടായ മോശം അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. റോഡിലെ വെള്ളത്തില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആള്‍ക്കൂട്ടം അതു വഴി പോയ കാറിനെ പിടിച്ചു നിര്‍ത്തി അതിലുള്ളവരോട് അസഭ്യം പറയുകയും വണ്ടി ആക്രമിക്കുകയും ചെയ്യുകയായിരുന്നു. ശരത്ത് പിഎസ് എന്നയാള്‍ക്കും കുടുംബത്തിനുമാണ് ദുരനുഭവമുണ്ടായത്. ഇതിന്റെ വീഡിയോ ശരത്ത് തന്റെ ഫേയ്‌സ്ബുക് പേജിലൂടെ പുറത്തുവിട്ടതോടെയാണ് സംഭവം പുറത്തുവരുന്നത്. 

തൃശൂര്‍ സ്വദേശികളായ ശരത്തും കുടുംബവും കോട്ടയത്ത് ഒരു വിവാഹത്തില്‍ പങ്കെടുത്ത് തിരിച്ചുവരുമ്പോള്‍ തിങ്കളാഴ്ചയാണ് സംഭവമുണ്ടാകുന്നത്. കോട്ടയത്തെ കടയത്ത് വെച്ച് റോഡില്‍ കളിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം പേര്‍ വേഗത്തില്‍ പോയി എന്നാരോപിച്ചാണ് ഇവരെ പിടിച്ച് നിര്‍ത്തിയത്. വാഹനത്തിലേക്ക് വെള്ളം ഒഴിക്കുകയും കാറിന്റെ നമ്പര്‍ പ്ലേറ്റ് ഊരിയെടുക്കുകയും ബോണറ്റില്‍ ശക്തമായി ഇടിക്കുകയും ചെയ്തു. മാത്രമല്ല ഗ്ലാസ് തുറന്നപ്പോള്‍ അതിലൂടെ വാഹനത്തിലുണ്ടായിരുന്ന സ്ത്രീകളുടെ നേര്‍ക്ക് വെള്ളം കോരി ഒഴിച്ചെന്നും ശരത് പറഞ്ഞു. വാഹനത്തില്‍ ഇരിക്കുന്ന സ്ത്രീ ആള്‍ക്കൂട്ടത്തിന്റെ പരാക്രമം കണ്ട് കരയുന്നതും വീഡിയോയിലുണ്ട്. 

വീഡിയോ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വിവാദമായിരിക്കുകയാണ്. കോട്ടയം ഇത്രയ്ക്ക് വൃത്തികെട്ട നാടാണോ എന്നാണ് പോസ്റ്റിലൂടെ ഇയാള്‍ ചോദിക്കുന്നത്. സംഭവം വിവാദമായതോടെ ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ പാലാ പൊലീസ് നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്