കേരളം

എസ്ഡിപിഐ ബന്ധം വേണ്ട, തദ്ദേശ സ്ഥാപനങ്ങളില്‍ ഇവരുടെ സഹകരണത്തില്‍ ഭരണമുണ്ടെങ്കില്‍ രാജിവെയ്ക്കണം: സിപിഎം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എസ്ഡിപിഐ പിന്തുണയോടെ പാര്‍ട്ടി അധികാരത്തില്‍ തുടരുന്നതായുളള ആരോപണങ്ങള്‍ തളളി സിപിഎം. അത്തരത്തില്‍ ആരെങ്കിലും അധികാരം കൈയാളുന്നുണ്ടെങ്കില്‍ രാജിവെയ്ക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. 

മഹാരാജാസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യൂവിന്റെ കൊലപാതകത്തിന് പിന്നാലെ സിപിഎമ്മിന് എസ്ഡിപിഐയുമായി ബന്ധമുണ്ടെന്ന തരത്തില്‍ ചില കോണുകളില്‍ നിന്നും പ്രചാരണം അഴിച്ചുവിട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം മുഴുവന്‍ ആരോപണങ്ങളും തളളി. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ചിലര്‍ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.

എസ്ഡിപിഐയുമായി ഒരു തരത്തിലുളള സഹകരണവും പാടില്ലായെന്നതാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്