കേരളം

"വയ്യടോ, ഇങ്ങനെ ജീവിക്കാന്‍ വയ്യ, എന്നെയൊന്ന് കൊന്ന് തരാമോ മുഖ്യമന്ത്രീ"

സമകാലിക മലയാളം ഡെസ്ക്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കി, മലയാളികള്‍ സുപരിചിതനായ വ്യക്തിയാണ് പ്രവാസിയായ കൃഷ്ണകുമാരന്‍ നായര്‍. ഫേസ്ബുക്ക് വീഡിയോകളിലൂടെയാണ് ഇയാള്‍ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയത്. സംഭവം വിവാദമായതോടെ മാപ്പ് പറയുന്ന വീഡിയോയും ഇദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇപ്പോള്‍ പുതിയ വീഡിയോയുമായി കൃഷ്ണകുമാരന്‍ നായര്‍ രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിക്കാരനും തന്നോട് ചെയ്തത് വലിയ ഉപദ്രവമായിപ്പോയെന്ന പറയുന്ന അദ്ദേഹം എന്നെയൊന്ന് കൊന്ന് തരാമോ എന്ന് പലതവണ ചോദിക്കുന്നുണ്ട്. അന്ന് മദ്യപിച്ചങ്ങനെ പറഞ്ഞു. അതിന്റെ പേരില്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ജോലിവരെ അവര് തെറിപ്പിച്ചു എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ ആവശ്യം ആവര്‍ത്തിക്കുന്നത്.

'താങ്കളെന്നോട് ചെയ്തത് വലിയ ഉപദ്രവമായിപ്പോയി. താങ്കളും താങ്കളുടെ പാര്‍ട്ടിക്കാരും എന്നോട് ചെയ്തത്. അബുദാബിയില്‍ നിന്നും എന്നെക്കൊണ്ട് മാപ്പുപറയിച്ചു' എന്നു പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. 'വയ്യടോ, ഇങ്ങനെ ജീവിക്കാന്‍ വയ്യ. ഞാനേറ്റവും ഇഷ്ടപ്പെട്ട രണ്ട് മുഖ്യമന്ത്രിമാരുണ്ട് കേരളത്തില്‍. രണ്ടല്ല മൂന്നുപേര്. ഒന്ന് സഖാവ് ഇ.കെ നായനാര്‍, രണ്ട് കെ. കരുണാകരന്‍, ഉമ്മന്‍ചാണ്ടി.' എന്നു പറഞ്ഞുകൊണ്ടും ഒന്നു കൊന്നുതരാമോയെന്ന ചോദ്യം കൃഷ്ണകുമാരന്‍ നായര്‍ ആവര്‍ത്തിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു