കേരളം

ഇരുമുടിക്കെട്ടില്‍ പോലും പാടില്ല; ശബരിമലയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തിന് ഹൈക്കോടതി ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധനം. എല്ലാ തരത്തിലുമുള്ള പ്ലാസ്റ്റിക്കുകള്‍ പൂര്‍ണമായും നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി. ഇരുമുടിക്കെട്ടില്‍ പോലും പ്ലാസ്റ്റിക് പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉത്തരവ് അടുത്ത സീസണ്‍ മുതല്‍ നടപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

ഭാഗീകമായ പ്ലാസ്റ്റിക് നിരോധനം നിലവിലുണ്ടെങ്കിലും ശക്തമായ ബോധവത്കരണ പരിപാടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നിട്ടും പ്ലാസ്റ്റിക് ഉപയോഗിക്കുന്നതില്‍ കുറവൊന്നും വരാത്ത സാഹചര്യത്തിലാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു