കേരളം

തൃശൂരില്‍ സ്‌കൂട്ടര്‍ യാത്രികയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍; സ്‌കൂട്ടറില്‍ പോവുകയാകുന്ന യുവതിയെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി ഒരുകൂട്ടം ആളുകള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. മദ്യലഹരിയിലായിരുന്ന ഒരു കൂട്ടം ആളുകളാണ് അക്രമണം നടത്തിയത്. ഇതില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടില്‍ എത്തിയ യുവതി പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. 

തൃശൂര്‍ കുന്നംകുളം അനായ്ക്കലില്‍ കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവമുണ്ടായത്. കാണിപ്പയ്യൂര്‍ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരി സഹോദരിപുത്രനെ ബസ് സ്റ്റോപ്പില്‍ കൊണ്ടുവിട്ട് തിരിച്ചുവരികയായിരുന്നു. റോഡില്‍ മൂന്നംഗ സംഘം യുവതിയുടെ സ്‌കൂട്ടറിന് കൈകാണിച്ചു. മഴക്കാലമായതിനാല്‍ റോഡില്‍ മരം വീഴുകയോ മറ്റോ സംഭവിച്ചിരിക്കാം എന്നു കരുതി യുവതി വണ്ടി നിര്‍ത്തി. അപ്പോള്‍ മദ്യലഹരിയിലായിരുന്ന സംഘം യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ബഹളം വെച്ചതോടെ വണ്ടിയില്‍ നിന്ന് പിടിച്ചിറക്കി പീഡിപ്പിക്കാന്‍ ശ്രമിച്ചു. 

എന്നാല്‍ ഇതില്‍ നിന്ന് കുതറിമാറി വണ്ടിയുമെടുത്ത് യുവതി രക്ഷപ്പെടുകയായിരുന്നു. വീട്ടില്‍ എത്തിയ ഇവര്‍ നടന്ന സംഭവത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍