കേരളം

ഫോണ്‍കോളുകളുടെ പുറകേ പൊലീസ്; ജെസ്‌നയെ തേടി കുടകില്‍

സമകാലിക മലയാളം ഡെസ്ക്

റാന്നി: കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്‌നയെ തേടി പൊലീസ് കര്‍ണാടകയിലെ കുടകില്‍ തെരച്ചില്‍ നടത്തി. ചില ഫോണ്‍കോളുകളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവിടെ തെരച്ചില്‍ നടത്തിയത്. കുടക്, മടിച്ചേരി എന്നിവിടങ്ങളിലെ 15 വീടുകളില്‍ പൊലീസ് പരിശോധന നടത്തി. ജെസ്‌ന അവിടെയെത്തിയെന്നതിന് സൂചനയൊന്നും ലഭിച്ചില്ല. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ ടീമംഗങ്ങളാണ് കുടകില്‍ എത്തിയിട്ടുള്ളത്.

അവര്‍ അവിടെ അന്വേഷണം തുടരുകയായണ്. സംശയകരമായി കണ്ടെത്തിയ ഫോണ്‍കോളുകള്‍ ആരുടേതാണെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കുടകിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്.

മാര്‍ച്ച് 22നാണ് മുക്കൂട്ടുതറ കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെയിംസിന്റെ മകള്‍ ജെസ്‌നയെ കാണാതായത്. പൊലീസ് 30ലധികം മൊബൈല്‍ ടവറുകളല്‍നിന്ന് ശേഖരിച്ച ഫോണ്‍കോളുകളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.

സംശയമുണര്‍ത്തുന്ന നൂറിലധികം ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവയിലേതെങ്കിലും ഒന്ന് ജെസ്‌ന രഹസ്യമായി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍ ആയിരിക്കാമെന്ന സംശയമാണ് പൊലീസിനുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി