കേരളം

മീശ വിവാദം; യോഗക്ഷേമസഭയ്‌ക്കെതിരെ പോസ്റ്റിട്ട എഴുത്തുകാരിക്ക് നേരെ സൈബര്‍ ആക്രമണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എസ് ഹരീഷിന്റെ നോവലുമായി ബന്ധപ്പെട്ട് യോഗക്ഷേമസഭയുടെ നിലപാടിനെ വിമര്‍ശിച്ച് എഴുത്തുകാരിക്ക് നേരെ സൈബര്‍ ആക്രമണം.സഭയുടെ നിലപാടിനെ തന്റെ ജീവിതം മുന്‍നിര്‍ത്തി എഴുത്തുകാരി പ്രമീള ഗോവിന്ദ് സമൂഹമാധ്യമത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പോസ്റ്റിന് താഴെ തനിക്കെതിരെ അസഭ്യവര്‍ഷം ഉണ്ടായ സാഹചര്യത്തില്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ് എഴുത്തുകാരി. 

യോഗക്ഷേമസഭയ്‌ക്കെതിരെ തയ്യാറാക്കിയ കുറിപ്പ് മുന്‍ക്കൂട്ടി തയ്യാറാക്കിയ ഒന്നായിരുന്നില്ല മറിച്ച് അതില്‍ എന്റെ ജീവിതം, നിലപാടുകള്‍ കാഴ്ചപ്പാടുകള്‍ എന്നിവയായിരുന്നു. വര്‍ഷങ്ങളായി കേരളത്തില്‍ പല സാമൂഹിക രാഷട്രീയ വിഷയങ്ങളിലും ഒട്ടുമിക്ക സാമൂഹിക സാംസ്‌കാരിക സംഘടനങ്ങളും പ്രതികരിക്കുമ്പോഴും ഏതെങ്കിലും തരത്തില്‍ യോഗക്ഷേമസഭ പ്രതികരിച്ചതായി ഞാന്‍ കണ്ടിട്ടില്ല. എന്റെ അഭിപ്രായങ്ങളുമായി യോജിക്കുന്നതോ അല്ലാത്തതോ ആണെങ്കിലും ഏതും പ്രതികരണവും ഞാന്‍ കണക്കിലെടുത്തേനേ. അപ്പോള്‍ പിന്നെ മീശ എന്ന നോവലുമായി ബന്ധപ്പെട്ട് ഇത്രയും സങ്കുചിതമായ ഒരു നിലപാടിനെ വലിയ ചര്‍ച്ചയായി ഉയര്‍ത്തി കൊണ്ട് വന്നപ്പോള്‍ പ്രതികരിക്കണെമന്ന് തോന്നിയതായും പ്രമീള പറയുന്നു. 

എന്റെ നിലപാടുകളോട് ആശയപരമായ വിയോജിപ്പേുകളോ സംവാദാത്മകമായ നിലപാടുകളോ ആര്‍ക്കുണ്ടെങ്കിലും ഏത് മീഡിയ വഴിയും ഞാനുമായി പങ്കുവെക്കുകയും അതിനെ തുടര്‍ന്ന് ഈ ചര്‍ച്ച തുടര്‍ന്ന് കൊണ്ട് പോകാനും ഞാന്‍ തയ്യാറാണ്.  എന്നാല്‍ വ്യക്തിപരമായ വിഷയങ്ങളെയും വ്യക്തി അധിക്ഷേപങ്ങളെയും മുന്‍ നിര്‍ത്തി കൊണ്ടുള്ള ഭീഷണികളുമായി ഇത് തുടരാനാണ് ആരുടെയെങ്കിലും ഉദ്ദേശമെങ്കില്‍ നിലവിലുള്ള നിയമങ്ങളെ കുറിച്ചും ഇന്ത്യന്‍ പൗര എന്ന് നിലക്ക് എനിക്കുള്ള അവകാശങ്ങളെയും കുറിച്ച് നല്ല ബോദ്ധ്യമുളളതിനാല്‍ നിയപരമായും ക്രിമനില്‍ നടപടി ക്രമങ്ങള്‍ക്കനുസൃതമായും സൈബര്‍ നിയമങ്ങള്‍ക്കനുസൃതമായും ഞാനും നിലപാടുകള്‍ സ്വീകരിക്കുമെന്നും പ്രമീളാ ഗോവിന്ദ് സമകാലിക മലയാളത്തോട് പറഞ്ഞു.

യോഗക്ഷേമസഭയുടെ നിലപാടിനെ എതിര്‍ത്ത് പ്രമീള ഇട്ടപോസ്റ്റിന്  താഴെ പറയാന്‍ അറയ്ക്കുന്നതരത്തിലുള്ള പ്രതികരണങ്ങളാണ് വന്നത്. കുടംബത്തെവരെ അവഹേളിക്കുന്ന തരത്തില്‍ സംഘടിതമായാണ് സൈബര്‍ ആക്രമണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്