കേരളം

കയ്യിലിരിക്കുന്ന നൂറിന്റെ നോട്ട് ശരിക്കും നോക്കിക്കോളൂ, അച്ചടി തകരാര്‍ വില്ലനാകുന്നു

സമകാലിക മലയാളം ഡെസ്ക്

അങ്കമാലി: ബാങ്കില്‍ നിന്നും ലഭിച്ച നൂറ് രൂപാ നോട്ടുകളുടെ കൂട്ടത്തില്‍ അച്ചടി തകരാറുള്ള നോട്ടുകളും. മൂന്ന് നോട്ടിന്റെ ഭാഗങ്ങള്‍ ചേര്‍ന്ന ഒരു നോട്ടും, രണ്ട് നോട്ടിന്റെ ഭാഗങ്ങള്‍ ചേര്‍ന്ന മറ്റൊരു നോട്ടുമാണ് ലഭിച്ചത്. 

എളവൂര്‍ പാലമറ്റത്ത് അറയ്ക്കലാന്‍ എ.ഡി.വില്‍സനാണ് നിര്‍മാണ തകരാറുള്ള നോട്ടുകള്‍ ബാങ്കില്‍ നിന്നും ലഭിച്ചത്. ഒരു നോട്ടിന്റെ ഒരേ വശത്ത് മൂന്നിടത്ത് നൂറ് എന്ന് അക്കത്തില്‍ എഴുതിയിട്ടുണ്ട്. മൂന്നിടത്ത് അശോക ചക്രവുമുണ്ട്. 

നിര്‍മാണ തകരാറുള്ള നോട്ടുകള്‍ ശേഖരിക്കുന്ന ഷൈജു കുടിയിരിപ്പിലിന് ഈ നോട്ടുകള്‍ കൈമാറി. കേരള ന്യൂമിസ്മാറ്റിക്‌സ് സൊസൈറ്റി അംഗം കൂടിയാണ് ഷൈജു. ഇത്തരത്തില്‍ അച്ചടി തകരാറുള്ള നാനൂറോളം നോട്ടുകള്‍ ഇദ്ദേഹത്തിന്റെ പക്കലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ