കേരളം

'വെറുപ്പിച്ച്..! ഇനി ആരെങ്കിലും ഇതിനൊക്കെ ഇറങ്ങുവോ?'; അരുണ്‍ ഗോപിക്ക് പിന്തുണയുമായി മാല പാര്‍വതി

സമകാലിക മലയാളം ഡെസ്ക്

നാന്‍ വിഷയത്തില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ സംവിധായകന്‍ അരുണ്‍ ഗോപിക്ക് പിന്തുണയുമായി നടി മാല പാര്‍വതി. ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത് നല്ലത് ചെയ്യുന്നതില്‍ നിന്ന് പലരേയും പുറകോട്ടു വലിക്കുമെന്നാണ് പാര്‍വതി പറയുന്നത്. അരുണ്‍ ഗോപി നല്ല മനസ്സോടെ ഒരു നല്ല കാര്യം ചെയ്യാനൊരുങ്ങിയതാണ്. ഇനി ആരെങ്കിലും ഇതിനൊക്കെ ഇറങ്ങുമോ എന്നും പാര്‍വതി ഫേയ്‌സ്ബുക് പോസ്റ്റിലൂടെ ചോദിച്ചു. ഹനാന്‍ പഠിക്കുന്ന കോളേജിലെ ഡയറക്റ്ററും അധ്യാപകരും സമയോജിതമായി ഇടപെട്ടതുകൊണ്ടാണ് ഒരു ദിവസം കൊണ്ട് ഇതില്‍ വ്യക്തത വന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

പഠനത്തിന് ഇടയില്‍ മീന്‍ വിറ്റ് കുടുംബം പുലര്‍ത്തുന്ന ഹനാന്‍ എന്ന കൊച്ചുമിടുക്കി വളരെ പെട്ടെന്നാണ് വാര്‍ത്താ താരമായത്. എന്നാല്‍ ഒരു സിനിമയുടെ പ്രചാരണത്തിനായി ഹനാനെ ഉപയോഗിക്കുകയാണെന്ന ആരോപണം ഉയര്‍ന്നതോടെ പെണ്‍കുട്ടിക്ക് നേരെ രൂക്ഷ ആക്രമണമാണുണ്ടായത്. പ്രണവ് മോഹന്‍ലാലിന്റെ ചിത്രത്തില്‍ ഹനാനിന് അവസരം കിട്ടിയതാണ് ആരോപണങ്ങള്‍ക്ക് കാരണമായത്. 

മാല പാര്‍വതിയുടെ ഫേയ്‌സ്ബുക് പോസ്റ്റ്

ഇപ്പഴത്തെ കാലത്ത് ഒരു നല്ലത് ചെയ്യാന്‍ പറ്റില്ല. സിനിമാ പ്രൊമോഷന്‍ എന്നൊക്കെ അങ്ങ് കഥയുണ്ടാക്കി. ഭാവനാസമ്പന്നര്‍! സമ്മതിക്കണം.ആ അരുണ്‍ ഗോപി നല്ല മനസ്സോടെ ഒരു നല്ല കാര്യം ചെയ്യാനൊരുങ്ങിയതാ. വെറുപ്പിച്ച്..! ഇനി ആരെങ്കിലും ഇതിനൊക്കെ ഇറങ്ങുവോ? നമുക്കെന്തിനാ വേലിയില്‍ കിടക്കുന്നത് എന്നല്ലേ ആലോചിക്കു !.മൊത്തം കാര്യം ആലോചിച്ച് നോക്കിയപ്പോള്‍ സങ്കടം വരുവാ. ഹനാന്‍ പഠിക്കുന്ന കോളേജിലെ ഡയറക്ടറും അദ്ധ്യാപകരും സമയോചിതമായി ഇടപെട്ടത് കൊണ്ട് ഒരു ദിവസം കൊണ്ട് തന്നെ വ്യക്തത വന്നു. ഇല്ലെങ്കിലോ? ന്യൂസ് 18ലെ ലല്ലുവിനോടും നന്ദി. വെറുതേ മൂപ്പരേം പിടിച്ച് ഇതിലിട്ട്. ഇവനൊക്കെ ആരടാ???
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു