കേരളം

പൊതു നിരത്തുകളിലെ ഫ്‌ളക്‌സുകള്‍ വിപത്ത് ; തടയാന്‍ എന്ത് നടപടി സ്വീകരിച്ചു ?, സര്‍ക്കാരിനോട് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി :   പൊതു നിരത്തുകളിലെ ഫ്‌ളക്‌സുകള്‍ വിപത്തെന്ന് ഹൈക്കോടതി. പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുന്ന ഇവ നിയന്ത്രിക്കാന്‍ അടിയന്തര നടപടി വേണം. ഇതിനായി എന്ത് നടപടികള്‍ സ്വീകരിച്ചെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഇക്കാര്യത്തില്‍ ഓഗസ്റ്റ് 16 ന് അകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

ഒരു വ്യാപാരി നല്‍കിയ പരാതിയിലാണ് കോടതി നിരീക്ഷണം. തന്റെ സ്ഥാപനത്തിന് മുന്നിലുള്ള ഫ്‌ലക്‌സ് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. ഈ ഹര്‍ജി പരിഗണിച്ചപ്പോഴാണ് പൊതുനിരത്തിലെ ഫ്‌ലക്‌സുകള്‍ വിപത്താണെന്ന് കോടതി അഭിപ്രായപ്പെട്ടത്. വ്യക്തികളും സംഘടനകളും യഥേഷ്ടം ഫ്‌ലക്‌സുകള്‍ സ്ഥാപിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇത് അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. 

ഫ്‌ലക്‌സുകള്‍ നിരത്തില്‍ വെക്കുന്നത് നിയന്ത്രിക്കാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ അടുത്ത മാസം 16 ന് അകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണം. അതിനുശേഷം ആവശ്യമെങ്കില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്ന കാര്യം പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ