കേരളം

ഡോക്ടര്‍ചമഞ്ഞ് കിടപ്പുരോഗികളെ പരിശോധിച്ച യുവതി ജനറല്‍ ആശുപത്രിയില്‍ നിന്ന് പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ വ്യാജ ഡോക്ടറെന്നു സംശയിച്ച യുവതിയെ ജീവനക്കാരും രോഗികളും ചേര്‍ന്ന് പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ രാവിലെ ഒന്‍പതുമണിയോടെ യുവതി വാര്‍ഡിലെ കിടപ്പുരോഗികളുടെ അടുത്തെത്തി രോഗവിവരങ്ങള്‍ അന്വേഷിക്കുകയും ഫയലുകള്‍ പരിശോധിക്കുകയുമായിരുന്നു. 

രോഗിയുടെ മൂത്രസഞ്ചി നിറഞ്ഞതു നീക്കംചെയ്യാതിരുന്നതിനെ ചോദ്യം ചെയ്തി നേഴ്‌സുമാരെ യുവതി ശാസിച്ചു. സംശയം തോന്നിയ നേഴ്‌സുമാര്‍ പേരുവിവരങ്ങള്‍ ചോദിച്ചപ്പോള്‍ യുവതി പരസ്പര ബന്ധമില്ലാതെ സംസാരിക്കുകയായിരുന്നു. നേഴ്‌സുമാര്‍ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. അധികൃതര്‍ വിവരം നല്‍കിയതനുസരിച്ച് ആശുപത്രിയിലെത്തിയ പൊലീസ് യുവതിയെ പിടികൂടി. യുവതിക്ക് മാനസികവിഭ്രാന്തിയുള്ളതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്