കേരളം

പത്തു വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു; അമ്മയ്‌ക്കെതിരെ കേസെടുത്തു 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പത്തു വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ചുവച്ച് മാരകമായി പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു. കണ്ണൂര്‍ പയ്യന്നൂര്‍ മാതമംഗലത്താണ് സംഭവം. പണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ഉപദ്രവം. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടിയുടെ കൈയ്യിലും കാലിലും പുറത്തുമാണ് പൊള്ളലേറ്റത്. അമ്മ ചട്ടുകം പഴുപ്പിച്ചുവച്ച് പൊള്ളിക്കുകയായിരുന്നെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കി.  

പൊള്ളലേറ്റ വിവരം അറിഞ്ഞ അമ്മൂമ്മ തന്റെ വീട്ടിലേക്ക് കുട്ടിയെ കൂട്ടികൊണ്ടുപോരുകയും പച്ചമരുന്ന് ചികിത്സ നല്‍കുകയുമായിരുന്നു. ചികിത്സയ്‌ക്കെത്തിയപ്പോള്‍ സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് കാര്യങ്ങള്‍ പുറത്തുവന്നത്. പൊലീസിലും ചൈല്‍ഡ്‌ലൈനിലും വിവരമറിയിച്ചതിനെതുടര്‍ന്നാണ് കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുത്തത്. അച്ഛന്‍ മരിച്ച കുട്ടി അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു