കേരളം

ഇടുക്കി അണക്കെട്ടില്‍ ചൊവ്വാഴ്ച ട്രയല്‍ റണ്‍: ഓറഞ്ച് അലര്‍ട്ട് നാളെ; ദുരന്ത നിവാരണ അതോറിറ്റി സംഘം  ഇന്നെത്തും

സമകാലിക മലയാളം ഡെസ്ക്


ഇടുക്കി:  ചെറുതോണി അണക്കെട്ട് തുറക്കുനനതിന്റെ ട്രയല്‍റണ്‍ ചൊവ്വാഴ്ച നടത്തും. ഷട്ടറുകള്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തി ട്രയല്‍ റണ്‍ നടത്തും. തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. ദുരന്ത നിവാരണ അതോറിറ്റി സംഘം ഞായറാഴ്ച രാത്രിയോടെ ഇടുക്കിയിലെത്തും. 

2394.28അടിയാണ് നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ്. ഡാമിന്റെ ഷട്ടര്‍ തുറന്നാല്‍ വെള്ളം ഒഴുകി പോകേണ്ട ചാലുകളിലെ തടസ്സം നീക്കുന്ന ജോലി നേരത്തെ ആരംഭിച്ചിരുന്നു. ചെറുതോണി പുഴയിലെ മണ്‍തിട്ടകളും നീക്കുന്നുണ്ട്.

അണക്കെട്ടിന് മുകളില്‍ ഇന്ന് രാത്രി കണ്‍ട്രോള്‍ റൂം തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായുള്ള മുന്‍കരുതല്‍ നടപടികള്‍ വിവിധ വകുപ്പുകള്‍ പരിശോധിച്ചു വരികയാണ്. 

 അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് 24.4 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ്. 9.8 ദശലക്ഷം ഘനമീറ്റര്‍ ജലമാണ് വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്നത്. ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 2403 അടിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്