കേരളം

വീണ്ടും തെരുവ് നായ വിളയാട്ടം ; വീട്ടമ്മയുടെ ചുണ്ട്  തെരുവുനായ കടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

കട്ടപ്പന: ഇടുക്കി ചെമ്പകപ്പാറയിൽ വീട്ടമ്മയുടെ ചുണ്ട്  തെരുവുനായ കടിച്ചെടുത്തു. ശനിയാഴ്ച രാവിലെ ആറുമണിയോടെയാണു സംഭവം. തൈപ്പൻപറമ്പിൽ മോളിക്കാണ്  മുഖത്ത് ഗുരുതരമായി പരിക്കേറ്റത്. മോളിയുടെ കീഴ് ചുണ്ട് നായ കടിച്ചെടുത്ത നിലയിലാണ്. ഇവർ ഉൾപ്പെടെ നാലുപേരെ ഇതേ നായ ആക്രമിച്ചു. 

ചെമ്പകപ്പാറ കൽപ്പകശ്ശേരി ഷാജി, പരിന്തിരിക്കൽ കുഞ്ഞുമോൻ, വത്സമ്മ എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. നായയുടെ മുഖത്തു തുണിയിട്ടാണ് ഷാജി രക്ഷപ്പെട്ടത്. അവിടെനിന്ന് ഒാടിയ നായ ഒരു കിലോമീറ്റർ അപ്പുറത്തുള്ള കുഞ്ഞുമോന്റെ വീട്ടിലെത്തി കുഞ്ഞുമോനെയും ഭാര്യ വത്സമ്മയെയും ആക്രമിച്ചു. പിന്നീട് മോളിയുടെ വീട്ടിലെത്തി അവരെ ആക്രമിക്കുകയായിരുന്നു. 

പരിക്കേറ്റവരെ ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നു. നായയ്ക്കു പേയുണ്ടായിരുന്നതായും നാട്ടുകാർ  സംശയം പ്രകടിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി