കേരളം

ഹനാനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം : ഒരാള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഹനാന്‍ ഹന്നയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് ഒരാള്‍ കൂടി അറസ്റ്റില്‍. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്കില്‍ ഹനാനെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിനാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നാണ് സൂചന. 

അതിനിടെ സമൂഹമാധ്യമത്തിലൂടെ ഹനാനെതിരെ അധിക്ഷേപത്തിന് തുടക്കമിട്ട വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖിനെ ഇന്നലെ രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം വൈകീട്ടോടെ നൂറുദ്ദീനെ വിട്ടയച്ചു. നൂറുദ്ദീന്‍ ഹനാനെ അപമാനിച്ചതിന് തെളിവില്ലെന്ന് പൊലീസ് സൂചിപ്പിച്ചു. തന്നെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചതാണെന്ന് നൂറുദ്ദീന്‍ പൊലിസില്‍ മൊഴി നല്‍കി. കുടുതല്‍ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു


നൂറുദ്ദിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ്  പ്രകാരമാണ് കേസെടുത്തത്. കൊച്ചി സിറ്റി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.  ഡിജിപി നിര്‍ദ്ദേശം നല്‍കിയതനുസരിച്ചാണ് കൊച്ചി സിറ്റി പൊലീസ് നൂറുദ്ദിനെ പിടി കൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു