കേരളം

പി എസ് ശ്രീധരന്‍ പിള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍; വി മുരളീധരന്‍ എംപിക്ക് ആന്ധ്രയുടെ ചുമതല കൂടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷനായി പി എസ് ശ്രീധരന്‍ പിള്ളയെ നിയമിച്ചു. ഇത് രണ്ടാം തവണയാണ് ശ്രീധരന്‍പിള്ള  സംസ്ഥാന അധ്യക്ഷ പദവിയിലെത്തുന്നത്. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി ചുമതലയേറ്റ ശേഷം കേരളത്തിലെ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. വി മുരളീധരന്‍ എംപിക്ക് ആന്ധ്രയുടെ അധികച്ചുമതലയും നല്‍കി.

അധ്യക്ഷ സ്ഥാനം തേടിയെത്തിയതാണെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു. വെല്ലുവിളികള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

കെ സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന മുരളീധര പക്ഷത്തിന്റെ അഭിപ്രായം തള്ളിയാണ് കേന്ദ്രനേതൃത്വം ശ്രീധരന്‍ പിള്ളയെ ഇപ്പോള്‍ അധ്യക്ഷനായി പ്രഖ്യാപിച്ചത്‌. ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ശ്രീധരന്‍പിള്ള  അധ്യക്ഷനാകട്ടെയെയെന്നായിരുന്നു ആര്‍എസ്എസിന്റെയും നിലപാട്.

ദേശീയ സംഘടന സെക്രട്ടറി റാം ലാലുമായും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായും ശ്രീധരന്‍പിള്ള നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു.   നിലവിലെ ഗ്രൂപ്പുകളില്‍ പെടാതെ നില്‍ക്കുന്നയൊരാളെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ശ്രീധരന്‍പിള്ള ഇപ്പോള്‍ അധ്യക്ഷ പദവിയിലെത്തിയത്.

മിസോറം ഗവര്‍ണറായി നിയമിച്ച മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കേരള രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്.
 ആര്‍എസ്എസിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഈ നീക്കം. കുമ്മനത്തെ സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ആര്‍എസ്എസിന് കടുത്ത വിയോജിപ്പുണ്ടായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുമ്മനത്തെ തിരികെക്കൊണ്ടുവരാനാണ് തീരുമാനം എന്നറിയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ