കേരളം

നിപ്പ: കോടതികളിലും നിയന്ത്രണം; തിരക്കുള്ള കോടതികളിലെ പ്രവര്‍ത്തനം നിര്‍ത്തും

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലാ കോടതി ജീവനക്കാരന്‍ മരിച്ച സാഹചര്യത്തില്‍ കോടതി സമുച്ചയത്തില്‍ തിരക്ക് ഏറെയുള്ള കോടതികളുടെ പ്രവര്‍ത്തനം ജൂണ്‍ ആറ് വരെ നിറുത്തി വെക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ നിര്‍ദേശം നല്‍കി. മജിസ്‌ട്രേറ്റ് കോടതികള്‍ക്കും കുടുംബക്കോടതിക്കുമാണ് നിര്‍ദേശം ബാധകമെന്നും രജിസ്ട്രാര്‍ അറിയിച്ചു

കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയര്‍ സൂപ്രണ്ട് ടി.പി മധുസൂദനന്‍ നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചതിനാല്‍ കോടതികളുടെ പ്രവര്‍ത്തനം നിറുത്തി വെക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു കണക്കിലെടുത്താണ് നടപടി. തിരക്കുള്ള കോടതികളുടെ പ്രവര്‍ത്തനം നിറുത്തിവച്ചിട്ടുണ്ടെങ്കിലും കോടതിയുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ജൂണ്‍ ആറിന് സ്ഥിതി വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇതിനനുസരിച്ച് തുടര്‍ന്ന് തീരുമാനമെടുക്കുമെന്നും രജിസ്ട്രാര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്