കേരളം

സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിട്ടും ശമ്പളം കൂട്ടുന്നില്ല; കിംസ് ആശുപത്രി നഴ്‌സുമാര്‍ ഇന്നുമുതല്‍ സമരത്തിന്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം:  നഴ്‌സുമാരുടെ മിനിമം വേതനം പരിഷ്‌കരിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം നടപ്പാക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം കിംസ് ആശുപത്രിയിലെ നഴ്‌സുമാര്‍ സമരത്തിലേക്ക്. ഇന്ന് അര്‍ധരാത്രിമുതല്‍ സമരമാരംഭിക്കും. തീവ്ര പരിചരണവിഭാഗവും അത്യാഹിത വിഭാഗവും പ്രവത്തിക്കും. 

നഴ്‌സുമാരുടെ മിനിമം വേതനം പരിഷ്‌കരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. മിനിമം വേതനം 20000രൂപയാക്കി വര്‍ധിപ്പിച്ചാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. എന്നാല്‍ വിജ്ഞാപമനിറക്കി ഒരുമാസം കഴിഞ്ഞിട്ടും ആശുപത്രി മാനേജ്‌മെന്റ് ശമ്പളം കൂട്ടിനല്‍കാന്‍ തയ്യാറാകാചിരിക്കുന്നതു കൊണ്ടാണ് നഴ്‌സുമാര്‍ വീണ്ടും സമരത്തിനിറങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്