കേരളം

ശൈശവവിവാഹത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ പതിനഞ്ചുകാരി വരന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: ശൈശവവിവാഹത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ ആദിവാസി പതിനഞ്ചുകാരി വിവാഹം നിശ്ചയിച്ച ആളുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. മൂന്നാറിലെ ബൈസണ്‍വാലി സ്വദേശിയാണ് വട്ടവട സ്വാമിയാര്‍ അളകുടിയിലെ ചന്ദ്രന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയും ചന്ദ്രനുമായുള്ള വിവാഹം ഫെബ്രുവരിയില്‍ നടത്താനിരിക്കുകയായിരുന്നു. ഇത് അറിഞ്ഞ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവാഹം തടഞ്ഞിരുന്നു. 

27 കാരനായ ചന്ദ്രനുമായുള്ള കുട്ടിയുടെ വിവാഹം ഫെബ്രുവരി ഒമ്പതിനാണ് നടത്താനിരുന്നത്. ഇതിനെതിരേ രംഗത്തെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായശേഷമേ വിവാഹം നടത്തൂ എന്ന് ഇരുവീട്ടുകാരില്‍നിന്നും എഴുതിവാങ്ങി. ഇതിനുശേഷം പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ഒരാഴ്ച മുന്‍പാണ് പെണ്‍കുട്ടി ചന്ദ്രന്റെ വീട്ടിലെത്തിയതായി പോലീസ് പറയുന്നു. ഇതേ തുടര്‍ന്ന് ചന്ദ്രന്‍ അടിമാലിയിലെ സഹോദരിയുടെ വീട്ടില്‍ താമസമാക്കി. വെള്ളിയാഴ്ച മൂന്നുമണിക്കാണ് പെണ്‍കുട്ടിയെ ചന്ദ്രന്റെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

എന്നാല്‍ പെണ്‍കുട്ടി ചന്ദ്രന്റെ വീട്ടില്‍ എത്തിയ വിവരം പോലീസ് സ്‌റ്റേഷനിലോ ചൈല്‍ഡ് ലൈനിലോ ആശാ പ്രവര്‍ത്തകരേയോ എസ്ടി പ്രൊമോട്ടര്‍മാരേയോ അറിയിച്ചിരുന്നില്ല. അതിനാല്‍ ഇവര്‍ക്കെതിരേ കേസെടുക്കണമെന്ന് ദേവികുളം എസ്‌ഐ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ