കേരളം

കെവിനെ തട്ടിക്കൊണ്ടുപോയതും കൊന്നതും സിപിഎം; സഭയില്‍ പ്രതിപക്ഷ ബഹളം; മുഖംനോക്കാതെ നടപടിയെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ കുറ്റക്കാര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പൊലീസിന്റെ ഒത്താശയോടെ നടന്ന ദുരഭിമാനക്കൊലയാണ് നടന്നതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 

വിഷയം ഉന്നയിച്ച് സഭയില്‍ കടുത്ത ബഹളമാണ് പ്രതിപക്ഷം നടത്തുന്നത്. പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് പെണ്‍കുട്ടിയെ മര്‍ദിച്ചത്. എന്നിട്ടും നടപടിയെടുത്തില്ല. കെവിനെ തട്ടിക്കൊണ്ടുപോയതും കൊന്നതും സിപിഎം തന്നെയാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരെയുള്‍പ്പെടെ പിരിച്ചുവുടണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ