കേരളം

മാനദണ്ഡങ്ങള്‍ പാലിച്ചില്ല; കേരളത്തിലെ മൂന്ന് മെഡിക്കല്‍ കൊളേജുകള്‍ക്ക് അനുമതി നിഷേധിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തിലെ മൂന്ന് പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ പ്രവേശനത്തിന് അനുമതിയില്ല. ഇടുക്കി മെഡിക്കല്‍ കൊളേജ്, പാലക്കാട് ഐഎംഎസ്, അടൂര്‍ ശ്രീ അയ്യപ്പാ കൊളേജുകള്‍ക്കാണ് മെഡിക്കല്‍ പ്രവേശനത്തിനുനുമതിയില്ലാത്തത്. മതിയായ അടിസ്ഥാന സൗകര്യമില്ലെന്ന  മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശ കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗികരിക്കുകയായിരുന്നു

മൂന്ന് പുതിയ മെഡിക്കല്‍ കോളജുകളിലുള്‍പ്പടെ 9 മെഡിക്കല്‍ കോളേജിലെ 1600 സീറ്റുകളിലേക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നിഷേധിച്ചത്. മൂന്ന് മെഡിക്കല്‍ കൊളേജുകളിലെയും സൗകര്യങ്ങള്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്  ഇന്ത്യ വിശദമായ പരിശോധന നടത്തിയിരുന്നു. വേണ്ടത്ര അധ്യാപകരില്ലെന്നും ആവശ്യത്തിനുള്ള സൗകര്യങ്ങളില്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അനുമതി നല്‍കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലത്തിന് ഇവര്‍ ശുപാര്‍ശനല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്