കേരളം

വരാപ്പുഴ കസ്റ്റഡി മരണം; എ.വി.ജോര്‍ജ് രക്ഷപെടുന്നു, ഡിവൈഎസ്പിക്കെതിരെ അച്ചടക്ക നടപടി വരും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വരാപ്പുഴ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട കേസില്‍ മുന്‍ റൂറല്‍ എസ്പിയായിരുന്ന എ.വി.ജോര്‍ജിന് നേര്‍ക്ക് നിയമനടപടി ഉണ്ടായേക്കില്ല. എ.വി.ജോര്‍ജിനേയും ആലുവ ഡിവൈഎസ്പിയായ പ്രഭുല്ലചന്ദ്രനേയും കേസില്‍ പ്രതിയാക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. 

നിലവില്‍ കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് അന്വേഷണം അവസാനിക്കും എന്ന് ഇതോടെ വ്യക്തമായി. പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയെങ്കിലും ഡിവൈഎസ്പി പ്രഫുല്ലചന്ദ്രയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്ത് ഡിജിപിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. 

പ്രഭുല്ലചന്ദ്രനെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയേക്കും. സസ്‌പെന്‍ഷനില്‍ കഴിയുന്ന എ.വി.ജോര്‍ജിനെ അന്വേഷണ സംഘം മൂന്ന് വട്ടം ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്വേഷണ സംഘം പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനോട് നിയമോപദേശം തേടിയെങ്കിലും രണ്ടാഴ്ച പിന്നിട്ടിട്ടും മറുപടി ലഭിച്ചിരുന്നില്ല. 

അന്വേഷണ സംഘം മൂന്നാമത് ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയപ്പോഴായിരുന്നു ഡിവൈഎസ്പി പ്രഭുല്ലചന്ദ്രന്റെ ഒരു റിപ്പോര്‍ട്ട് എ.വി.ജോര്‍ജ് അന്വേഷണത്തിന് മുന്നില്‍ ഹാജരാക്കിയത്. ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട്ടില്‍ പോയപ്പോള്‍ ശ്രീജിത്തിന് ചവിട്ടേറ്റതാകാം എന്നായിരുന്നു ഈ റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല