കേരളം

എടപ്പാൾ സംഭവം: അറസ്റ്റിനെതിരെ തിയേറ്റർ ഉടമ മാനനഷ്ടക്കേസ് നൽകുമെന്ന് ഫിയോക് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എടപ്പാളിലെ പീഡനക്കേസുമായി ബന്ധപ്പെട്ട് വിവരം നൽകിയ തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തിനെതിരേ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്ത്. അറസ്റ്റിലായ തിയേറ്റർ ഉടമ ഇ.സി.സതീശൻ പൊലീസ് നടപടിക്കെതിരെ കോടതിയിൽ മാന നഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ഫിയോക് അറിയിച്ചു. ഇതിനാവശ്യമായ എല്ലാ സഹായവും നൽകുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.

അറസ്റ്റ് നിയമപരമല്ലെന്നാണ് തങ്ങൾക്ക് കിട്ടിയ നിയമോപദേശം. ഇതിന്‍റെ അടിസ്ഥാനത്തിൽ അറസ്റ്റിലായ തിയേറ്റര്‍ ഉടമ ഇ.സി.സതീശന്
കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഫിയോക് എല്ലാ സഹായവും ചെയ്യുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് കൊച്ചിയിൽ ചേർന്ന അടിയന്തര യോ​ഗത്തിലാണ് തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്