കേരളം

തെറ്റ് ചെയ്തിട്ടില്ല, സത്യം ജയിക്കും; ആരോപണങ്ങള്‍ തളളി ശശി തരൂര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണക്കേസില്‍ ആരോപണങ്ങള്‍ തളളി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സുനന്ദയുടെ മരണത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച ശശിതരൂര്‍ എംപി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി. 
തെറ്റ് ചെയ്തിട്ടില്ല, സത്യം ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ശശി തരൂരിനെതിരായ കുറ്റപത്രം അംഗീകരിച്ച കോടതി അടുത്ത മാസം ഏഴിന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ പ്രതികരണം. 

കേസില്‍ സുനന്ദയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിന് സമന്‍സ് അയക്കാന്‍ ഡല്‍ഹി അഡീഷണല്‍ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചു. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണ് ശശി തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റപത്രം വിശദമായി പരിശോധിച്ച ശേഷമാണ് തരൂരിന് സമന്‍സ് അയക്കാന്‍ കോടതി നിര്‍ദേശിച്ചത്. കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ വ്യാപക ശ്രമം നടന്നതായി പ്രോസിക്യൂഷന്‍ ആരോപിച്ചു.

3,000 പേജുള്ള ചാര്‍ജ് ഷീറ്റാണ് ശശിതരൂരിനെതിരെ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ചത്. സുനന്ദ പുഷ്‌കറിന്റെ ഇമെയിലും മറ്റു സന്ദേശങ്ങളും മരണമൊഴിയായി കണക്കാക്കുന്നുതായും ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിരുന്നു. ശശി തരൂര്‍ ഭാര്യ സുനന്ദയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതായും ചാര്‍ജ്ഷീറ്റ് ആരോപിക്കുന്നു. എനിക്ക് ജീവിക്കാന്‍ ആഗ്രഹമില്ല, ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് മരണത്തിനായാണ്.' എന്നാണ് മരിക്കുന്നതിന് ഒന്‍പത് ദിവസം മുന്‍പ് സുനന്ദ മെയില്‍ ചെയ്തതെന്ന് ചാര്‍ജ് ഷീറ്റില്‍ പറയുന്നു.കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ വച്ച് ഇരുവരും വഴക്കുണ്ടാക്കിയിരുന്നുവെന്ന് ഡല്‍ഹി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്