കേരളം

അരുന്ധതിക്ക് ഇഷ്ടം പോലെ ജീവിക്കാം; ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വാദത്തിന് അംഗീകാരം, മാതാപിതാക്കളെ കോടതി തള്ളി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന 'മകന്റെ' വാദത്തെ എതിര്‍ത്ത് മാതാപിതാക്കള്‍ കോടതിയിലെത്തിയ കേസില്‍ 'മകന്' അനുകൂലമായി ഹൈക്കോടതി ഉത്തരവ്. ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് ്അവകാശപ്പെട്ട അരുന്ധതിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്ന് കോടതി വ്യക്തമാക്കി. 

ട്രാന്‍സ്‌ജെന്‍ഡര്‍ സംഘങ്ങളുടെ പിടിയില്‍നിന്നു ഇരുപത്തിയഞ്ചുകാരനായ 'മകനെ' വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു നോര്‍ത്ത് ഇടപ്പള്ളിസ്വദേശിയായ വീട്ടമ്മ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണു ജസ്റ്റിസ് വി.ചിദംബരേഷ്, ജസ്റ്റിസ് കെപി ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി നേരത്തെ 'മകന്റെ' ആരോഗ്യ, മാനസിക നില പരിശോധിക്കാന്‍ ഉത്തവിട്ടിരുന്നു. മെഡിക്കല്‍ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അരുന്ധതി എന്നു പേരുമാറ്റിയ ട്രാന്‍സ് ജെഡന്റിന് ഇഷ്ടപ്രകാരം ജീവിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. 

ബിരുദപഠനകാലത്തു മാനസികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നു കുട്ടിയെ ചികില്‍സയിലൂടെ സാധാരണനിലയിലെത്തിച്ചതാണെന്നു മാതാവ് വാദിച്ചിരുന്നു. മകന്‍ വീടുവിട്ടുപോയതിനെത്തുടര്‍ന്നു പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നു മകന്‍ പൊലീസ് സ്‌റ്റേഷനിലെത്തി താന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നും വീട്ടില്‍ താമസിക്കാന്‍ താല്‍പര്യമില്ലെന്നും അറിയിച്ചു. മകന്‍ ട്രാന്‍സ്‌ജെന്‍ഡറുകളുടെ തടവിലാണ്. മകനെ അന്യായ തടങ്കലില്‍നിന്നു മോചിപ്പിക്കണമെന്നും മെഡിക്കല്‍, മാനസിക വിദഗ്ധരുള്‍പ്പെട്ട സംഘം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: വീണാ ജോര്‍ജ്

തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍

സാം പിത്രോദ രാജിവെച്ചു