കേരളം

മാണി എങ്ങോട്ടുപോകുമെന്ന് അറിയില്ല; രാജ്യസഭ സീറ്റ് നൽകുന്നതിനെതിരെ വി എം സുധീരൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകാനുളള കോൺ​ഗ്രസ് നീക്കത്തിൽ ശക്തമായ എതിർപ്പുമായി കെപി.സി.സി മുൻ പ്രസി‌‌ഡന്റ് വി.എം.സുധീരൻ രംഗത്ത്. സീറ്റ് കേരളാകോൺഗ്രസിന് നൽകരുതെന്ന് സുധീരൻ പറഞ്ഞു. ഇക്കാര്യം ഡൽഹിയിലുള്ള സംസ്ഥാനത്തെ കോൺ​ഗ്രസ് നേതാക്കളെ അറിയിച്ചതായും സുധീരൻ പറഞ്ഞു.  

കെ.എം.മാണി ഇപ്പോൾ യു.ഡി. എഫിലെ ഘടകകക്ഷി അല്ലെന്നും അങ്ങനെയുള്ള കക്ഷിക്ക് സീറ്റ് നൽകേണ്ട ആവശ്യം എന്താണെന്നും സുധീരൻ ചോദിച്ചു. സീറ്റ് നൽകിയാൽ തന്നെ ഭാവിയിൽ മാണിയും കൂട്ടരും എന്ത് തരത്തിലുള്ള നിലപാടാണ് സ്വീകരിക്കുകയെന്ന് പറയാൻ കഴിയില്ല. രാജ്യസഭയിൽ കോൺഗ്രസിന് അം​ഗങ്ങളുടെ കുറവുളളതും പരിഗണിക്കണമെന്നും സുധീരൻ പറഞ്ഞു.

മുസ്ലീം ലീഗിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്ന് കേരളാ കോൺഗ്രസിന് സീറ്റ് വിട്ടുനൽകാൻ തയ്യാറാണെന്ന് എ.ഐ.സി.സി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ അറിയിക്കാൻ സംസ്ഥാന കോൺഗ്രസ് നേതാക്കൾ തീരുമാനിച്ചതായാണ് റിപ്പോർട്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

59 കിലോയിൽ നിന്ന് 52 കിലോയിലേക്ക്: മേക്കോവർ ചിത്രം പങ്കുവച്ച് അമേയ

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ