കേരളം

രാജ്യസഭാ സീറ്റില്‍ പരിഹാസവുമായി ശബരിനാഥന്‍ എംഎല്‍എ; പച്ച പരവതാനിയില്‍ നിന്നും ചുവപ്പിലേക്കെത്തുമ്പോള്‍ മുന്നണി ശക്തിപ്പെടും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജോസ്.കെ.മാണി യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയാകുമെന്ന് കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി ശബരിനാഥന്‍ എംഎല്‍എ. പച്ച നിറമുള്ള പരവതാനിയുള്ള ലോക്‌സഭയില്‍ നിന്നും ഒരല്‍പ്പം നടന്ന് ചുവന്ന നിറമുള്ള പരവതാനിയുള്ള രാജ്യസഭയിലേക്ക് ചേക്കേറുമ്പോള്‍ കേരളത്തില്‍ മുന്നണി ശക്തിപ്പെടും എന്നാണ് ശബരിനാഥന്‍ എംഎല്‍എയുടെ പരിഹാസം. 

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ചുള്ള ശബരിനാഥന്റെ വാക്കുകള്‍. ഒഴിവു വന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിപ്പുറപ്പെട്ട കലാപം അവസാനിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ശബരിനാഥന്‍  എംഎല്‍എയുടെ പ്രതികരണം വരുന്നത്. 

കൊച്ചി ഡിസിസി ഒഫീസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തും കൊണ്ടുവെച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയുടേയും പോസ്റ്റര്‍ പതിപ്പിച്ചായിരുന്നു ശവപ്പെട്ട്ി ഡിസിസി ഓഫീസിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു