കേരളം

കെവിന്‍ വധക്കേസിലെ പ്രതിയുടെ വീഡിയോ കോള്‍:പൊലീസിന് ശ്രദ്ധക്കുറവുണ്ടായെന്ന് അന്വേഷണ റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കെവിന്‍ വധക്കേസിലെ പ്രതി വീഡിയോ കോള്‍ ചെയ്ത സംഭവത്തില്‍ പൊലീസിന് ശ്രദ്ധക്കുറവുണ്ടായെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വളപ്പില്‍ പൊലിസിന്റെ മുന്നില്‍ വാഹനത്തിലിരുന്ന് പ്രതിയായ ഷെഫിന്‍ ബന്ധുവിന്റെ മൊബൈല്‍ ഫോണിലൂടെ വീട്ടുകാരുമായി കണ്ടുസംസാരിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. കോട്ടയം എസ്പിക്ക് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. 

കെവിന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതികളെ കൊണ്ടുവന്നപ്പോഴാണ് സംഭവം. കോടതി വളപ്പില്‍ പൊലിസിന്റെ മുന്നില്‍ വാഹനത്തിലിരുന്ന് പ്രതിയായ ഷെഫിന്‍ ബന്ധുവിന്റെ മൊബൈല്‍ ഫോണിലെ വീഡിയോ കോളിലുടെ വീട്ടുകാരെ കണ്ടുസംസാരിച്ചതാണ് വിവാദമായത്.കോടതി വളപ്പില്‍ നില്‍ക്കുമ്പോള്‍ ബന്ധുവായ വനിത ഷെഫിനെ കാണാന്‍ എത്തുകയായിരുന്നു.

ഷെഫിനോടു സംസാരിച്ചു തുടങ്ങിയ വനിത സ്വന്തം ഫോണില്‍ ഷെഫിന്റെ വീട്ടുകാരെ വിളിച്ചു. വനിതയുടെ കൈയിലുള്ള ഫോണിലൂടെ വാഹനത്തില്‍ ഇരുന്നു ഷെഫിന്‍ സംസാരിച്ചു. വീഡിയോ കോള്‍ പൊലിസ് ഉദ്യോഗസ്ഥര്‍ കണ്ടുനില്‍പ്പുണ്ടായിരുന്നു. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് കോടതിയില്‍ കൊണ്ടുവന്നിരുന്നു. ഇന്നോവ മഴകൊള്ളാതെ സൂക്ഷിക്കണമെന്നു പ്രതികള്‍ പറയുന്നതും കേള്‍ക്കാമായിരുന്നു. 

സംഭവം വിവാദമായതോടെ ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ കോട്ടയം എസ്പി ഉത്തരവിടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്