കേരളം

ഇന്ദിരാഭവന്‍ വില്‍പ്പനയ്ക്ക്; ലീഗിനെയോ മാണിയെയോ ബന്ധപ്പെടാന്‍ ഒഎല്‍എക്‌സില്‍ പരസ്യം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം കെട്ടടങ്ങുന്നില്ല. നേതൃത്വത്തോടുളള പ്രതിഷേധ സൂചകമായി കോലം കത്തിക്കലും, ശവപ്പെട്ടിയ്ക്ക് മുകളില്‍ റീത്തുസമര്‍പ്പണവും ഉള്‍പ്പെടെ നിരവധി രോഷ പ്രകടനങ്ങളുമായി പ്രവര്‍ത്തകര്‍ അരങ്ങുതകര്‍ക്കുമ്പോള്‍, കെപിസിസി ആസ്ഥാനമന്ദിരം തന്നെ വില്‍പ്പനയ്ക്ക് വെച്ച് ഒരു പടി കൂടി കടന്നിരിക്കുകയാണ് അണികള്‍. 

തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്‍ ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ഒഎല്‍എക്‌സിലാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. 10,000 രൂപയാണ് ആസ്ഥാനമന്ദിരത്തിന് വിലയിട്ടിരിക്കുന്നത്. താത്പര്യമുളളവര്‍ ഇന്ത്യന്‍ യൂണിയന്‍ മൂസ്ലീം ലീഗിനെയോ, കേരള കോണ്‍ഗ്രസ് മാണിവിഭാഗത്തെയോ ബന്ധപ്പെടണമെന്നും പരസ്യത്തില്‍ ആവശ്യപ്പെടുന്നുണ്ട്.അനീഷ് എന്ന വ്യക്തിയാണ് വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയിരിക്കുന്നത്. 

കോണ്‍ഗ്രസിന്റെ പ്രീണന നയത്തിനെതിരെയുളള പ്രതിഷേധമായാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ടുനല്‍കിയതിലുളള അണികളുടെ വികാര പ്രകടനമായാണ് പരസ്യം നല്‍കിയതിനെ ഒരു വിഭാഗം നേതാക്കള്‍ വിലയിരുത്തുന്നത്. 

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ആറ് യുവ എംഎല്‍എമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വത്തിന് എതിരായുളള തുറന്ന പോരിലേക്ക്  പ്രവര്‍ത്തകര്‍ നീങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്