കേരളം

കൊച്ചി സ്‌കൂള്‍ വാന്‍ അപകടം; മരിച്ച കുട്ടികളുടെ പോസ്റ്റ് മോര്‍ട്ടം നടത്തില്ലെന്ന് കമ്മീഷണര്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് മരിച്ച കുട്ടികളുടെ മൃതശരീരങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടത്താതെ വിട്ടുനല്‍കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചെന്നും കമ്മീഷണര്‍ എം.വി ദിനേശ് സ്ഥിരികരിച്ചു. കിഡ്‌സ് വേള്‍ഡ് ഡേ കെയര്‍ സെന്ററിലെ വിദ്യാര്‍ത്ഥികളായ ആദിത്യന്‍, വിദ്യാലക്ഷ്മി എന്നീ കുട്ടികളും ആയ ലതയുമാണ് മരിച്ചതെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡൈ്വവറേയും മറ്റൊരു കുട്ടിയും ചികിത്സയിലാണ്. 

ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. സ്‌കൂളില്‍ നിന്നും എട്ടുകുട്ടികളുമായി വീടുകളിലേയ്ക്ക് തിരിച്ച സ്‌കൂള്‍ വാനാണ് അപകടത്തില്‍പ്പെട്ടത്. 
 മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേയ്ക്കാണ് വാന്‍ മറിഞ്ഞത്. ക്ഷേത്രക്കുളത്തിന് സംരക്ഷ ഭിത്തിയുണ്ടായിരുന്നില്ല. മോട്ടോര്‍വാഹനവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം മാത്രമേ അപകടകാരണം വ്യക്തമാകുകയുളളു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ