കേരളം

കാര്‍ തലകീഴായി മറിഞ്ഞ് റോഡില്‍ ഒരു മണിക്കൂറോളം കിടന്നിട്ടും യുവനടിയെ ആരും രക്ഷിച്ചില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കാര്‍ അപകടത്തില്‍പ്പെട്ട് യുവനടി മേഘ മാത്യുവിന് പരിക്ക്. അപകടം ചെറുതാണെങ്കിലും പരിക്കുമായി നടി റോഡില്‍ കിടന്നത് ഒരു മണിക്കൂറോളമായിരുന്നു. കാര്‍ തലകീഴായി മറിഞ്ഞ് കിടക്കുന്നതിനാല്‍ മേഖയ്ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ഏറെ സമയത്തിന് ശേഷം മേഘയെ തിരിച്ചറിഞ്ഞ ഒരു ഫോട്ടോഗ്രഫറാണ് ആശുപത്രിയിലെത്തിച്ചത്.

കാലത്ത് ഒന്‍പത് മണിക്ക്  എറണാകുളത്തെ താമസസ്ഥലത്ത് നിന്നും സഹോദരന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനായി  കോട്ടയത്തെ വീട്ടിലേക്ക് പോവുകയായിരുന്നു മേഘ. മേഘയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അപകടസമയത്ത് കാറില്‍ മേഘ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 

കനത്ത മഴയത്ത് എതിരെ വന്ന വണ്ടിയുമായി കൂട്ടിയിടിച്ചു മറിയുകയാണ് ഉണ്ടായത്. എന്നാല്‍, ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. തലകീഴായി മറിഞ്ഞ കാറില്‍ നിന്ന് മേഘയ്ക്ക് പുറത്തിങ്ങാനും കഴിഞ്ഞില്ല. പലരും വന്നു നോക്കിയെങ്കിലും ആരും രക്ഷിക്കാന്‍ മിനക്കെട്ടില്ല.  വണ്ടിയുടെ കിടപ്പ് കണ്ട് അകത്തുള്ളയാള്‍ മരണപ്പെട്ടു കാണുമോ എന്ന് ഭയന്നാവും ആരും തിരിഞ്ഞുനോക്കാതിരുന്നതെന്ന് മേഘയുടെ അച്ഛന്‍ പറഞ്ഞു.

പരിക്ക് നിസാരമായതിനാല്‍ മേഘ തിങ്കളാഴ്ച വൈകീട്ടോടെ തന്നെ പാലക്കാട് നടക്കുന്ന ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങും. ദിലീഷ് പോത്തന്‍ഹരീഷ് പേരടി ടീമിന്റെ ലീയാന്‍സ് എന്ന ചിത്രത്തിലാണ് മേഘ ഇപ്പോള്‍ അഭിനയിക്കുന്നത്. ഒരു മെക്‌സിക്കന്‍ അപാരത എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെയാണ് മേഘ പ്രേക്ഷക ശ്രദ്ധ നേടിയത്. മോഹന്‍ലാല്‍ നായകനായി എത്തുന്ന നീരാളി, ആസിഫ് അലി നായകനാകുന്ന മന്ദാരം തുടങ്ങിയവയാണ് മേഘയുടെ മറ്റ് ചിത്രങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്