കേരളം

ഇടുക്കി റോഡരികില്‍ തീപിടിച്ച ജീപ്പിനുള്ളില്‍ വ്യാപാരി വെന്തുമരിച്ചു

സമകാലിക മലയാളം ഡെസ്ക്

അടിമാലി: റോഡരികില്‍ തീപിടിച്ച നിലയില്‍ കണ്ട ജീപ്പിനുള്ളില്‍ വ്യാപാരിയെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. പൊന്‍മുടി കോലത്ത് ബേബി മാത്യു(52) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം 5.30ന് വെള്ളത്തൂവല്‍ കൊന്നത്തടി റോഡില്‍ സത്യന്‍കടയ്ക്ക് സമീപത്താണ് സംഭവം. പൊന്‍മുടിയിലെ വീട്ടില്‍നിന്ന് ആനച്ചാലില്‍ കെ.എം.ട്രേഡിങ് എന്ന തന്റെ സ്ഥാപനത്തിലേക്ക് പോകുംവഴിയാണ് സംഭവം ഉണ്ടായത്. വാഹനത്തില്‍നിന്ന് വലിയ ശബ്ദം ഉയര്‍ന്നതായും ജീപ്പില്‍ പൂര്‍ണമായും തീ ആളിയതായും നാട്ടുകാര്‍ പറയുന്നു. 

യാത്രയ്ക്കിടെ ജീപ്പിന് തീപിടിച്ചെന്നാണ് പോലീസ് പ്രാഥമികമായി നല്‍കുന്ന വിവരം. എന്നാല്‍ ജീപ്പ് റോഡരികില്‍ ഒതുക്കി നിര്‍ത്തിയിരിക്കുന്നതായാണ് കാണപ്പെട്ടതെന്നും പോലീസ് പറയുന്നുണ്ട്.വീട്ടിലെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വാങ്ങിയ ഇന്ധനം വാഹനത്തില്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്. തീപിടിക്കാനുള്ള സാഹചര്യം വ്യക്തമല്ല. ജീവന്‍ ഒടുക്കേണ്ട സാഹചര്യം ഒന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തുവാന്‍ കഴിഞ്ഞില്ലെന്ന് വെള്ളത്തൂവല്‍ എസ്.ഐ. ടി.കെ.ആസാദ് പറഞ്ഞു. 

ഫോറന്‍സിക് വിദഗ്ധര്‍ ചൊവ്വാഴ്ച എത്തിയതിനുശേഷമേ വാഹനം റോഡരികില്‍നിന്ന് മാറ്റൂ. പൊന്‍മുടി കദളിക്കാട്ടില്‍ ആശയാണ് ഭാര്യ. ജോസഫ് ബേബി, അമല്‍ ബേബി എന്നിവര്‍ മക്കളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്