കേരളം

ഒരു ശക്തയായ സേനാപതി നമുക്കുണ്ടായതിൽ അഭിമാനം കൊള്ളുന്നു: ഭരണാധികാരി ഇങ്ങനെ ആയിരിക്കണം: ഡോ: അനൂപ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിപ്പാ വൈറസ്‌ ബാധയെ പ്രതിരോധിക്കുന്നതിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ സ്വീകരിച്ച പക്വതയാർന്ന നടപടികളെ അഭിനന്ദിച്ച് ഡോ അനൂപ്‌ കുമാർ എ എസ്‌ . കോഴിക്കോട്‌ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയായി  എ എസ്‌ അനൂപ്‌ കുമാറാണ്‌  നിപാ വൈറസ്‌ ബാധ ആദ്യം സ്‌ഥിരീകരിക്കുന്നതിൽ മുഖ്യ പങ്ക്‌ വഹിച്ചത്‌.  

ഒരു രാഷ്ട്രീയക്കാരിയും, ഭരണ കർത്താവും എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ ശൈലജ ടീച്ചർ. നിപാ  രോഗം വരുമെന്ന പേടിപോലും ഇല്ലാതെ.. ഒരു ശക്തയായ സേനാപതി നമുക്കുണ്ടായതിൽ അഭിമാനം കൊള്ളുന്നു... ഈ ലോകം മുഴുവനും ആ മഹത് വ്യക്തിയോട് കടപ്പെട്ടിരിക്കുന്നുവെന്നും പോസ്‌റ്റിൽ പറയുന്നു. സർക്കാറിന്റെ പ്രതിരോധപ്രവർത്തനങ്ങളിൽ മുഖ്യപങ്കാളിയുമായിരുന്നു ഡോ. അനൂപ്‌ കുമാർ. 

പോസ്‌റ്റ്‌ ചുവടെ 
ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി... K K Shylaja teacher.
ഒരു രാഷ്ട്രീയക്കാരിയും, ഭരണ കർത്താവും എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരണം... The iron lady... വിഷയങ്ങൾ പഠിക്കുന്നതിലും, മനസിലാകുന്നതിനുമുള്ള കഴിവ് എന്നെ വളരെയധികം അത്ഭുതപ്പെടുത്തി, ചെറിയ കാര്യങ്ങളിലുള്ള ശ്രദ്ധയും യുക്തമായ തീരുമാനങ്ങളും, സ്നേഹം നിറഞ്ഞ പെരുമാറ്റവും കൊണ്ട് ഒരു ജാൻസി റാണിയെ പോലെ സംഘത്തെ നയിച്ചു ഒരു അസാമാന്യ പക്വത കാണിച്ചു... ചങ്കൂറ്റത്തോടെഎല്ലാ കാര്യങ്ങളും മനസിലാക്കി അവതരിപ്പിക്കുന്ന കഴിവ് തികച്ചും അത്ഭുതമുളവാക്കുന്നതായിരുന്നു. Nipah രോഗം വരുമെന്ന പേടിപോലും ഇല്ലാതെ.. ഒരു ശക്തയായ സേനാപതി നമുക്കുണ്ടായതിൽ അഭിമാനം കൊള്ളുന്നു... ഈ ലോകം മുഴുവനും ആ മഹത് വ്യക്തിയോട് കടപ്പെട്ടിരിക്കുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)