കേരളം

കെപിസിസി നേതൃയോഗത്തില്‍ വാക് പോര്: ഉണ്ണിത്താനെ വക്താവാക്കിയത് ശരിയല്ലെന്ന് ഹസ്സന്‍; തന്നെ നിയോഗിച്ചത് ഹൈക്കമാന്റെന്ന് ഉണ്ണിത്താന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെപിസിസി നേതൃയോഗത്തില്‍  നേതാക്കള്‍ തമ്മില്‍ വാക്‌പോര്. പാര്‍ട്ടി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താനും കെപിസിസി പ്രസിഡന്റ് രാജ്‌മോഹന്‍ ഉണ്ണിത്താനുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്.

രാജ്‌മോഹന്‍ ഉണ്ണിത്താനെ കോണ്‍ഗ്രസ് വക്താവാക്കിയത് ശരിയല്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായത്തിനെതിരെ ആതേ രീതിയല്‍ തന്നെ രാജ്‌മോഹന്‍ ഉണ്ണിത്താനും പ്രതികരി്ച്ചു. തന്നെ പ്രസിഡന്റാക്കിയത് കെപിസിസി പ്രസിഡന്റല്ലെന്നും ഹൈക്കമാന്റാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു

ചെങ്ങന്നൂര്‍ പരാജയത്തില്‍ ഉമ്മന്‍ചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാല്‍ ചെറുക്കുമെന്നും ചെങ്ങന്നൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ കുറവുണ്ടായിരുന്നെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.ചെങ്ങന്നൂരിലെ സിപിഎം വിജയം അവരുടെ ഭരണത്തിന്റെ ഭാഗമായി മാത്രം കാണണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു

അതേസമയം സംഘടനാപരമായ തിരുത്തല്‍ വേണമെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. കഴിഞ്ഞ കുറെ തെരഞ്ഞടുപ്പുകളിലായി മുസ്ലീം വിഭാഗത്തിന്റെ വോട്ടുകള്‍ യുഡിഎഫിന കുറയുന്നത് കാര്യമായി വിലയിരുത്തണമെന്ന് മുരളീധരന്‍ പറഞ്ഞു. രാജ്യസഭാ സീറ്റ് മാണിക്ക് നല്‍കിയതിലൂടെ വീണ്ടും ഘടകകക്ഷികള്‍ക്ക്  മുന്‍പില്‍ തോറ്റതുപോലെയായെന്ന് ആര്യാടന്‍ മുഹമ്മദ്. ചെങ്ങന്നൂര്‍ പോലുള്ള മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് ഇതുപോലെ പരാജയമുണ്ടായെങ്കില്‍ മറ്റിടങ്ങളില്‍ പാര്‍ട്ടി സംവിധാനത്തെ  പറ്റി എന്തുപറയാനാവുമെന്നായിരുന്നു ആര്യാടന്‍ പറഞ്ഞു

രാജ്യസഭാ സീറ്റിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ വീഴ്ച സംഭവിച്ചെന്ന് രമേശ് ചെന്നിത്തല ഇന്നലെ രാഷ്ട്രീയകാര്യ സമിതിയില്‍ സമ്മതിച്ചിരുന്നു. വീഴ്ച സമ്മതിച്ചതായി ഇന്നത്തെ കെപിസിസി നേതൃയോഗത്തിലും രമേശ് ചെന്നിത്തല വീണ്ടും ആവര്‍ത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി