കേരളം

എഡിജിപിയുടെ വീട്ടില്‍ അടിമപ്പണി; നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പിന് ധൈര്യമില്ല; പിണറായി സര്‍ക്കാരിനെതിരെ ജയശങ്കര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പൊലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പ്രതിഷേധം കനക്കുന്നു. മകള്‍ക്കെതിരെ പരാതി നല്‍കിയ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ നടപടിക്കെതിരെയും പ്രതിഷേധം ശക്തമാണ്. ക്രമസമാധാനരംഗത്ത വലിയ വീഴ്ചയാണ് ഇത് കാണിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍ പറഞ്ഞു

അതില്‍ ഈ സര്‍ക്കാരിനെ മാത്രം കുറ്റം പറയുന്നതില്‍ കാര്യമില്ല. കാലാകാലമായി പൊലീസ് സംവിധാനത്തില്‍ ഒരു ഫ്യൂഡല്‍ സെറ്റപ്പാണ് നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ സംഭവിക്കുന്നത് കേരളത്തില്‍ ആദ്യത്തേത് അല്ല. പുറത്തുവന്ന ആദ്യത്തെ സംഭവം മാത്രമാകാം ഇതെന്നും ജയശങ്കര്‍  പറഞ്ഞു. ഇത്തരത്തില്‍ ഉന്നതഉദ്യോഗസ്ഥന്‍മാരുടെ വീട്ടില്‍ പാറാവ് ഡ്യൂട്ടിക്ക് നില്‍ക്കുന്നവര്‍ക്ക് മ്ലേച്ചമായ ജോലി ചെയ്യേണ്ടി വരാറുണ്ട്.  ഈ സര്‍ക്കാരിന്റെ കീഴില്‍ ഇത് വര്‍ധിച്ചുകൊണ്ടിരിക്കുന്നു. യൂണിഫോമില്‍ നില്‍ക്കുന്ന പൊലീസുകാരനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ തെറിവിളിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെട സജീവമായി പ്രചരിച്ചിട്ടും ആ പ്രവര്‍ത്തകന്റെ പേരില്‍ പൊലീസ് നടപടിയുണ്ടായില്ല. ഇതൊക്കെ  പ്രോത്സാഹിപ്പിക്കുകയണ് സര്‍ക്കാര്‍ ചെയ്യുന്നത്

സംസ്ഥാനത്ത് വലിയ മനുഷ്യലംഘനം നടത്തുന്നത് പൊലീസുകാരാണ്. അതോടൊപ്പം മനുഷ്യാവകാശലംഘനം അനുഭവിക്കുന്നതും പൊലീസുകാരാണ്്. ഇത്തരത്തില്‍ മനുഷ്യാവകാശലംഘനം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാവുമ്പോള്‍ നടപടികള്‍ സാധാരണ പൊലീസുകാര്‍ക്ക് മാത്രമാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പിന് ധൈര്യമില്ല. ഇതൊക്കെ വലിയ രോഗത്തിന്റെ സൂചനയാണ്. ഇക്കാര്യത്തില്‍ പൊലീസ് അസോസിയേഷന്‍ എന്ന സംഘടനയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. എന്നും ഭരിക്കുന്നവരെ സുഖിപ്പിക്കുന്ന സംഘടനയാണ് പൊലീസ് അസോസിയേഷന്‍. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ആ അസോസിയേഷന്റെ ലക്ഷ്യമെന്നും ജയശങ്കര്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു