കേരളം

ക്വട്ടേഷനും കൂട്ടിക്കൊടുപ്പിനും കൂട്ടുനില്‍ക്കുന്ന പൊലീസില്‍ ഉള്ളത് ഒരുപാട് അലവലാതികള്‍: പന്ന്യന്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: അധോലോക സംഘത്തിനും ക്വട്ടേഷനും കൂട്ടിക്കൊടുപ്പിനും ഇപ്പോള്‍ പൊലീസുകാരാണു കൂട്ടെന്ന് സിപിഐ ദേശീയ സെക്രട്ടറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. പൊലീസില്‍ ഒരുപാട് അലവലാതികളുള്ള കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് യുവകലാസമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഒരു വിഭാഗം പൊലീസുകാര്‍ ക്രിമിനല്‍ പണിയാണെടുക്കുന്നത്. ഒരു ചെറുപ്പക്കാരനെ ആളുമാറി കസ്റ്റഡിയില്‍ എടുത്തു മര്‍ദ്ദിച്ചു കൊന്നു. പൊലീസുകാര്‍ മനുഷ്യത്വം ഇല്ലാത്തവരായി മാറുകയാണ്. പൊലീസ് മേധാവിയുടെ വീട്ടില്‍ ഷൂ തുടയ്ക്കാനും അടിച്ചുവാരാനും നായയെ കുളിപ്പിക്കാനും വരെ പൊലീസുകാരാണ്. 

പണ്ട് കാരണമില്ലാതെ ഒരു പൊലീസുകാരന്‍ തന്റെ നടുവിനു ചവിട്ടിയതു കൊണ്ടാണ് ഇപ്പോള്‍ ബെല്‍റ്റ് ഇട്ടു നടക്കുന്നത്. കുറച്ചുപേര്‍ കാരണം മറ്റു ചെറുപ്പക്കാരായ പൊലീസുകാര്‍ക്കു പെണ്ണുകിട്ടാത്ത അവസ്ഥയാണിപ്പോള്‍. തെറ്റു ചെയ്യുന്നവരെ പിരിച്ചു വിട്ടാലേ പൊലീസ് സേന നന്നാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി