കേരളം

പമ്പാ നദിയില്‍ മുതലയുണ്ടെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം; സത്യം പുറത്തുകൊണ്ടുവന്ന് നാട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസങ്ങളില്‍ വാട്ട്‌സ്ആപ്പിലും ഫേയ്‌സ്ബുക്കിലും പമ്പാ നദിയില്‍ നിന്ന് പിടിച്ച മുതലകുഞ്ഞിന്റെ ചിത്രം  വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്നും ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും വ്യക്തമാക്കിക്കൊണ്ട് നാട്ടുകാര്‍ ത്‌ന്നെ രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കാവാലം കുന്നുമ്മ ക്ഷേത്രത്തിന് സമീപം നദിയില്‍ നിന്ന് മുതലക്കുഞ്ഞിനെ പിടികൂടി എന്ന വാര്‍ത്ത വന്നത്. പമ്പയില്‍ ഇറങ്ങുന്നവര്‍ സൂക്ഷിക്കണം എന്നു പറഞ്ഞായിരുന്നു പ്രചരണം. 

ഇതോടെ ആശങ്കയിലായ നാട്ടുകാര്‍ നദീ തീരത്ത് തിരച്ചില്‍ നടത്തി. സത്യം അറിയാന്‍ നാട്ടുകാര്‍ നെട്ടോട്ടമായി. അവസാനമാണ് വാര്‍ത്ത വ്യാജമാണെന്ന് മനസിലാകുന്നത്. നാട്ടുകാരുടെ അന്വേഷണത്തില്‍ റബ്ബര്‍ കൊണ്ടുള്ള മുതലക്കുഞ്ഞിന്റെ രൂപം ഉപയോഗിച്ച് ചില സാമൂഹ്യ വിരുദ്ധര്‍ നടത്തിയ പ്രചരണമാണെന്ന് മനസ്സിലായി. വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

വേർപിരിഞ്ഞെന്ന് വാർത്തകൾ; ഷൈനിനെ ചുംബിക്കുന്ന ചിത്രവുമായി തനൂജയുടെ മറുപടി

രണ്ടാം സ്ഥാനത്ത് ആരായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല, പോളിങ് കുറഞ്ഞത് ബിജെപിക്കു ദോഷം: ശശി തരൂര്‍

കൊക്കോ വില കുതിച്ചു കയറുന്നു, കൃഷിയിലേക്ക് ഇറങ്ങിയാലോ?; ഈ കുറിപ്പു വായിക്കൂ

ഉറച്ച സീറ്റില്‍ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല; പദ്മജ പ്രവചിച്ച് സമാധാനമടയട്ടെയെന്ന് കെ മുരളീധരന്‍