കേരളം

വരാപ്പുഴ കസ്റ്റഡി മരണം: എസ്പി എ.വി ജോര്‍ജിനെ പ്രതിചേര്‍ക്കില്ല; ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ലെന്ന് നിയമോപദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എ.വി ജോര്‍ജിനെ പ്രതിചേര്‍ക്കില്ല. ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന്റെ നിയമോപദേശത്തെത്തുടര്‍ന്നാണ് തീരുമാനം. എ.വി ജോര്‍ജ് ക്രിമിനല്‍ കുറ്റകൃത്യം നടത്തിയതിന് തെളിവില്ലെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. 

എ.വി ജോര്‍ജ് രൂപീകരിച്ച ആര്‍ടിഎഫ് വിഭാഗമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ആര്‍ടിഎഫ് സേന രൂപീകരിച്ചു എന്നത് മാത്രമാണ് എ.വി ജോര്‍ജ് ചെയ്തത്, ശ്രീജിത്തിനെ മര്‍ദിച്ച സംഭവത്തില്‍ ജോര്‍ജിന് പങ്കുണ്ടെന്ന് തെളിയിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. ഇത് കണക്കിലെടുത്ത് ജോര്‍ജിനെ പ്രതിചേര്‍ക്കേണ്ടതില്ലെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം. 
നിയമോപദേശം ലഭിച്ചതിന്റെ പശ്ചാതലത്തില്‍ എ.വി ജോര്‍ജിനെ പ്രതിചേര്‍ക്കേണ്ടതില്ല എന്നാണ് അന്വേഷണ സംഘത്തിന്റെയും നിലപാട്. 

എസ്‌ഐ, സിഐ ഉള്‍പ്പെടെ പത്ത് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് എസ്പിയെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന നിയമോപദേശം ലഭിച്ചിരിക്കുന്നത്. മേലുദ്യോഗസ്ഥരില്‍ നിന്ന നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് എന്നത് ഉള്‍പ്പെടെ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം