കേരളം

റോഡിലെ കുഴിയില്‍ വീണ് ഭാര്യ മരിച്ചു; ഭര്‍ത്താവിന് എതിരെ നരഹത്യ കേസ്: പൊലീസ് പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നെന്ന് ആക്ഷേപം

സമകാലിക മലയാളം ഡെസ്ക്

തിരൂര്‍:സ്‌കൂട്ടര്‍ യാത്രക്കിടെ റോഡിലെ കുഴിയില്‍ വീണ് ഭാര്യ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് തിരൂര്‍ പൊലീസ്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് തിരൂര്‍ മുളയ്ക്കല്‍ സ്വദേശി ഷാജിതയുടെ ഭര്‍ത്താവ് അബ്ദൂള്‍ ഗഫൂറിന് എതിരെ കേസെടുത്തിരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴിയില്‍ ചാടിച്ചാണ് അപകടം സംഭവിച്ചത് എന്നാണ് പൊലീസ് എഫ്‌ഐആറില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്. 

റോഡ് പണിയുടെ കരാറുകാരനേയും പൊതുമരാമത്ത് ഉദ്യോഗസ്ഥരെയും രക്ഷിക്കാന്‍ വേണ്ടിയാണ് പൊലീസ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് മരിച്ച ഷാജിതയുടെ സഹോദരന്‍ ആരോപിച്ചു. താന്‍ നല്‍കിയ മൊഴിയല്ല പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും സഹോദരന്‍ ആരോപിച്ചു. 

ഐപിഎസി279,304 എ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  പുറകിലിരുന്നു യാത്ര ചെയ്യുന്ന വ്യക്തി റോഡപകടത്തില്‍ മരിച്ചാല്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്നത് സ്വാഭാവികമാണ് എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു