കേരളം

കൊച്ചി മെട്രോയില്‍ റെക്കോഡ് യാത്രക്കാര്‍; സൗജന്യ യാത്ര പ്രയോജനപ്പെടുത്തിയവരുടെ എണ്ണം ലക്ഷം കടന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കൊച്ചി മെട്രോ പ്രഖ്യാപിച്ച സൗജന്യയാത്രയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ്.  ഏഴു മണിവരെയുളള കണക്കനുസരിച്ച് ഒരു ലക്ഷം പേര്‍ യാത്ര ചെയ്തതായാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാത്രി 11 മണി വരെയാണ് പരിധിയില്ലാത്ത സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.

വാണിജ്യാടിസ്ഥാനത്തില്‍ കൊച്ചി മെട്രോ ഓടിത്തുടങ്ങിയതിന്റെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ യാത്ര പൂര്‍ണമായും സൗജന്യമായിരുന്നു. പതിവ് യാത്രക്കാര്‍ക്ക് പുറമെ ആയിരങ്ങളാണ് മെട്രോയില്‍ ആലുവയ്ക്കും മഹാരാജാസ് കോളേജിനുമിടയില്‍ ചൊവ്വാഴ്ച സഞ്ചരിച്ചത്. സ്ഥിരം യാത്രക്കാര്‍ കൂട്ടുകാരെയും കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടിയപ്പോള്‍ അയല്‍ ജില്ലകളില്‍ നിന്നുമെത്തിയവര്‍ ഒന്നിലേറെ തവണയാണ് മെട്രോയില്‍ കയറിയത്. സാധാരണ ദിവസങ്ങളില്‍ ഒരു ദിവസം നാല്പതിനായിരം പേര്‍ വരെയാണ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നത്. എന്നാല്‍ രാത്രി ഏഴ് മണിവരെയുള്ള കണക്ക് അനുസരിച്ച് ഇത് ഒരു ലക്ഷം പിന്നിട്ടിരിക്കുകയാണ്. 

വാര്‍ഷികത്തോട് അനുബന്ധിച്ച് സൗജന്യ യാത്ര ഒരുക്കിയ കൊച്ചി മെട്രോ സോഷ്യല്‍ മീഡിയയിലും ഇടംപിടിച്ചു. നിരവധിപേരാണ് ആശംസകള്‍ നേര്‍ന്ന് രംഗത്തുവന്നത്.  മെട്രോയില്‍ യാത്ര ചെയ്തതിന്റെ ചിത്രങ്ങളും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു