കേരളം

ഗോവയിലും പൂനെയിലും ജെസ്‌ന ഇല്ല; അന്വേഷണ സംഘം വെറും കൈയോടെ മടങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജെസ്‌ന മരിയ ജയിംസിനെ തേടി ഗോവയിലേക്കും പൂനെയിലേക്കും പോയ അന്വേഷണ സംഘം മടങ്ങുന്നു. ജെസ്‌നയെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്നാണ് മടങ്ങാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. ഗോവയിലേയും പൂനെയിലേയും ആരാധാനലായങ്ങളിലും ആശ്രമങ്ങളിലും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. മാത്രമല്ല ജെസ്‌നയുടെ ഫോട്ടോ വെച്ച് പോസ്റ്ററുകള്‍ പ്രദേശത്തെ പല സ്ഥലങ്ങളില്‍ പതിച്ചിട്ടും ആരും കണ്ടതായി അറിയിച്ച് വിളിച്ചില്ല. ഇതിനെ തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ മടക്കം. 


രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം ഗോവയിലും പുണെയിലുമെത്തിയത്. ഇവിടങ്ങളില്‍ കോണ്‍വെന്റുകളും നഗരങ്ങളും കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. നഗരങ്ങളില്‍ ജെസ്‌നയുടെ ചിത്രങ്ങള്‍ പതിക്കുകയും മലയാളി അസോസിയേഷനുകളുടെ സഹായം തേടുകയും ചെയ്‌തെങ്കിലും വിവരങ്ങള്‍ ലഭിച്ചില്ല.

ചെന്നൈയില്‍ ജസ്‌നയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അത് ജെസ്‌ന അല്ലെന്ന് സ്ഥിരീകരിച്ചു. പല സ്ഥലങ്ങളില്‍ നിന്ന് ഇത്തരത്തില്‍ വിവരം ലഭിച്ചെങ്കിലും ഇതൊന്നും അന്വേഷണം എങ്ങും എത്തിയില്ല. ജെസ്‌നയെക്കുറിച്ച് വിവര ശേഖരണത്തിനായി പൊലീസ് പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച വിവരശേഖരണപ്പെട്ടിയില്‍ പ്രതീക്ഷ നല്‍കുന്ന ചില വിവരങ്ങള്‍ കിട്ടിയെന്നു സൂചനയുണ്ട്. 12 സ്ഥലങ്ങളിലായി 12 പെട്ടികളാണ് പൊലീസ് സ്ഥാപിച്ചത്. ഇതില്‍ നിന്ന് 50 കത്തുകളാണ് ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്