കേരളം

ജഡ്ജിയെ അഭിഭാഷകര്‍ തീരുമാനിക്കേണ്ട; കേസ് ബെഞ്ചു മാറ്റിയ മുന്‍ ചീഫ് ജസ്റ്റിസിന്റെ ഉത്തരവ് ആക്ടിങ് ചീഫ് ജസ്റ്റിസ് തിരുത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹൈക്കോടതിയില്‍ കേസ് കേള്‍ക്കുന്നതിന് അഭിഭാഷകരുടെ താത്പര്യപ്രകാരം ബെഞ്ചു മാറ്റി പുറപ്പെടുവിച്ച ഉത്തരവ് ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതി അസാധുവാക്കി. മുന്‍ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് വിരമിക്കുന്നതിനു തൊട്ടു മുമ്പു പുറപ്പെടുവിച്ച ഉത്തരവാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് റദ്ദാക്കിയിരിക്കുന്നത്. ഭരണപരമായ കാര്യങ്ങളില്‍ മുന്‍ ചീഫ് ജസ്റ്റിസിന്റെ ഉത്തരവ് റദ്ദാക്കുന്നത് അസാധാരണമാണ്.

പാലക്കാട്ടെ ഒരു ഭൂമി കേസുമായി ബന്ധപ്പെട്ട കേസ് ജസ്റ്റിസ് ചിദംബരേഷിന്റെ ബെഞ്ചില്‍നിന്ന് മാറ്റിയ നടപടിയാണ് അസാധുവാക്കിയിരിക്കുന്നത്. ഇതടക്കം ഏതാനും കേസുകള്‍ ജസ്റ്റിസ് ചിദംബരേഷിന്റെ ബെഞ്ചില്‍നിന്ന് മാറ്റിയിരുന്നു. ഈ ഉത്തരവാണ് ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഡ്മിനിസ്‌ട്രേറ്റിവ് സമിതി റദ്ദാക്കിയത്.

അഭിഭാഷകര്‍ കേസ് കേള്‍ക്കേണ്ട ബെഞ്ചോ ജഡ്ജിയെയോ തെരഞ്ഞെടുക്കുന്നത് തെറ്റായ പ്രവണതയാണെന്ന്, മുന്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഭരണ സമിതി ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ