കേരളം

ചീങ്കണ്ണിപാലയിലെ പി.വി.അന്‍വറിന്റെ തടയണ പൊളിക്കാന്‍ ജില്ലാ ഭരണകൂടം; നിയമോപദേശം തേടി

സമകാലിക മലയാളം ഡെസ്ക്

ചീങ്കണ്ണിപാലയിലെ പി.വി.അന്‍വര്‍ എംഎല്‍എയുടെ അനധികൃത തടയണ പൊളിക്കുമെന്ന് ജില്ലാ ഭരണകൂടം. സ്റ്റേ നീക്കാനുള്ള നിയമനടപടി തേടി മലപ്പുറം ജില്ലാ കളക്ടര്‍ എജിയെ സമീപിച്ചു. നിയമോപദേശം ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍നടപടി.

തടയണ പുഴയുടെ സ്വാഭാവിക ഒഴുക്ക്  തടസപ്പെടുത്തി. കനത്ത മഴയുടെ സാഹചര്യത്തില്‍ ഇനിയും ദുരന്ത സാഹചര്യം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.  

ചീങ്കണ്ണിപാലയിലെ തടയണ വിഷയത്തില്‍ അന്‍വറിനെ സഹായിച്ച് റവന്യൂ വകുപ്പ്. തടയണ പൊളിക്കാനുള്ള ഉത്തരവിനെതിരെ അന്‍വര്‍ സ്റ്റേ നേടിയിട്ട് ആറ് മാസം പിന്നിട്ടു. എന്നിട്ടും സ്റ്റേയ്‌ക്കെതിരെ കോടതിയെ സമീപിക്കാന്‍ റവന്യൂ വകുപ്പ് തയ്യാറായില്ല.

ചീങ്കണ്ണിപാലയിലെ തടയണ പൊളിച്ച് നീക്കണമെന്ന് 2017 ഡിസംബറില്‍ മലപ്പുറത്ത് ചേര്‍ന്ന് ദുരന്ത നിവാരണ വകുപ്പിന്റെ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇതിനെതിരെ കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു