കേരളം

റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീകളെ ശല്യം ചെയ്തു; പ്രതി പിടികൂടാനെത്തിയ പൊലീസിന്റെ തലയടിച്ചു പൊട്ടിച്ചു

സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട്; റെയില്‍ വേ സ്‌റ്റേഷനില്‍ സ്ത്രീകളെ ശല്യം ചെയ്ത ഇതരസംസ്ഥാനക്കാരന്‍ തന്നെ പിടികൂടാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥനെ തലയ്ക്ക് അടിച്ച് പരുക്കേല്‍പ്പിച്ചു. സംഭവത്തില്‍ ഒഡീഷ കന്തമാള്‍ ഉദയഗിരി സ്വദേശി സഫേദ് കുമാര്‍ പ്രധാനെ (28) അറസ്റ്റ് ചെയ്തു. അടികൊണ്ട കാസര്‍കോട് എആര്‍ ക്യാംപിലെ പൊലീസുകാരനും മടിക്കൈ ചാളക്കടവ് പോത്തങ്കയിലെ റിട്ട. എസ്‌ഐ ബാലന്റെ മകനുമായ വിനീഷ് ചികിത്സയിലാണ്.

റെയില്‍ വേ സ്റ്റേഷനില്‍ എത്തി സ്ത്രീകളെ ശല്യം ചെയ്യുന്നതായി യാത്രക്കാര്‍ പൊലീസ് എയ്ഡ് പോസ്റ്റില്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് വിനീഷ് സംഭവസ്ഥലത്ത് എത്തുന്നത്. തുടര്‍ന്ന് ഇയാളെ ടാക്‌സി ഡ്രൈവര്‍മാരുടെ സഹായത്തോടെ പിടികൂടി എയ്ഡ് പോസ്റ്റിലേക്ക് കൊണ്ടുവന്നു. ഇവിടെ വെച്ചാണ് ഇയാള്‍ അക്രമിച്ചത്. കൈയില്‍ കിട്ടിയ തടിക്കഷ്ണം എടുത്ത് തലയ്ക്കടിക്കുകയായിരുന്നു. വിനീഷ് അടിയേറ്റ് വീണെങ്കിലും ടാക്‌സി ഡ്രൈവര്‍മാരുടെ അടപെടല്‍ കാരണം പ്രതിക്ക് രക്ഷപ്പെടാനായില്ല. സംഭവമറിച്ച് കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. വിനീഷിനെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്